കടക്കൽ ചന്ദ്രൻ 26 ന് അധികാരത്തിലേക്ക് – ‘വൺ ‘ എത്തുന്നു.

മെഗാ സ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രം ‘വൺ ‘ മാർച്ച് 26 ന് തീയേറ്ററുകളിലെത്തുന്നു. മമ്മൂക്കയുടെ കഥാപാത്രം കടക്കൽ ചന്ദ്രന് വേണ്ടി ആരാധകരെല്ലാം വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ബോബി-സഞ്ജയ് ടീമിൻറെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ശ്രീലക്ഷ്മി ആർ. നിർമിക്കുന്നു. ചിത്രത്തിൽ മധു, ബാലചന്ദ്രമേനോൻ എന്നിവർ അതിഥി വേഷത്തിൽ എത്തുന്ന വൻ താരനിര തന്നെ അണിനിരക്കുന്നു.

മുരളി ഗോപി, ജോജു ജോർജ്, സിദ്ദീഖ്, രഞ്ജിത്,സലിം കുമാർ,സുരേഷ് കൃഷ്ണ, നിമിഷ സജയൻ, സുധീർ കരമന,അലന്സിയർ, ജഗദീഷ്,ശ്യാമപ്രസാദ്, സുദേവ് നായർ, നന്ദു, മാമുക്കോയ, പ്രേംകുമാർ,റിസബാവ, അബുസലിം, ശങ്കർ രാമകൃഷ്ണൻ,മാത്യു തോമസ്,ഗായത്രി അരുൺ,രശ്മി ബോബൻ,ബാലാജി,മേഘനാഥൻ,വി കെ ബൈജു,സുബ്ബലക്ഷ്മി,ഡോ.പ്രമീളാദേവി തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

റഫീഖ് അഹമ്മദിൻറെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപീസുന്ദർ ആണ്.ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ. വൈദി സോമസുന്ദരമാണ്. സെൻട്രൽ പിക്ചേഴ്സ് പ്രദര്ശനത്തിനെത്തിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് നിഷാദ് യുസഫ്.

Related posts