ജീത്തു ജോസഫ് സംവിധാനം ചെയ്ത ലാലേട്ടൻറെ മിസ്റ്ററി ത്രില്ലെർ ചിത്രം “12 th MAN ” ഈ വരുന്ന മെയ് 20 നു റിലീസ് ചെയ്യുന്നു. കെ.ആർ. കൃഷ്ണ കുമാറിന്റെ തിരക്കഥയിൽ ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസ്നി+ ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദൻ, ശിവദ, അനുശ്രീ, അനു സിത്താര, സൈജു കുറുപ്പ്, രാഹുൽ മാധവ്, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, അനു മോഹൻ, ചന്തുനാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ എന്നിവർ അഭിനയിക്കുന്നു. ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനിടെയാണ് ഉണ്ണി മുകുന്ദൻ തിരക്കഥ വായിച്ചത്. ഷൈൻ ടോം ചാക്കോ, വീണ നന്ദകുമാർ, ശാന്തി പ്രിയ എന്നിവരെ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. 2021 ഓഗസ്റ്റ് 17 ന് പ്രധാന ഫോട്ടോഗ്രാഫി ആരംഭിച്ച ചിത്രം 48…
Category: Upcoming movies
കോമഡി ചിത്രമായ “ജോ ആൻഡ് ജോ” നിങ്ങളെ ചിരിപ്പിക്കാനായി ഉടൻ എത്തുന്നു……
നവാഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഹാസ്യ ചിത്രമായ “ജോ ആൻഡ് ജോ” മേയ് 13 നു റിലീസ് ചെയ്യുന്നു . കോവിഡ് 19 പാൻഡെമിക്കിന് ശേഷം ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്ന ഒരു ഗ്രാമത്തിലെ കുറച്ച് ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണ് കഥ. ഇമാജിൻ സിനിമാസും സിഗ്നേച്ചർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രവീഷ് നാഥിനൊപ്പം അരുൺ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ നിഖില വിമൽ, മാത്യു തോമസ്, നസ്ലെൻ കെ. ഗഫൂർ, ജോണി ആന്റണി, സ്മിനു സിജോ, മെൽവിൻ ജി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് Cast
മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ചിത്രം “പുഴു” അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നു……
നവാഗതയായ രതീന പി ടി സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ചിത്രം “പുഴു” മേയ് 13 ന് റീലീസ് ചെയ്യുന്നു. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി വേൾഡ് പ്രീമിയർ റിലീസിനു തയ്യാറെടുക്കുകയാണ് ചിത്രം. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം കണ്ടാൽ പ്രേക്ഷകർ ഞെട്ടും. അദ്ദേഹം ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണിത് എന്നാണ് അണിയറ പ്രവർത്തകരുടെ അഭിപ്രായം. വാസുദേവ് സജീഷ് മാരാർ, പാർവതി തിരുവോത്ത്, നെടുമുടി വേണു, ആത്മിയ രാജൻ, കുഞ്ചൻ, മാളവിക മേനോൻ, ഇന്ദ്രൻസ്, ശ്രീദേവി ഉണ്ണി, കോട്ടയം രമേഷ്, തേജസ് ഇ.കെ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ലോക വനിതാ ദിനമായ 2021 മാർച്ച് 8-ന് ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് നിർമ്മാതാക്കൾ ചിത്രം പ്രഖ്യാപിച്ചത്. ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ സംയുക്തമായി രചിച്ചു, മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന…
മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം “മേരി ആവാസ് സുനോ” തീയേറ്ററിലേക്ക്…..
മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം “മേരി ആവാസ് സുനോ” മേയ് 13 ന് റിലീസ് ചെയ്യുന്നു. ഒരു റേഡിയോ ജോക്കിയുടെ വൈകാരിക ബന്ധവും സ്വാധീനവും അവതരിപ്പിക്കുന്ന ചിത്രത്തിൽ ശിവദ ,ജോണി ആന്റണി, സുധീർ കരമന,നിക്കി ഗൽറാണി, ജി.സുരേഷ് കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോക റേഡിയോ ദിനമായ 2021 ഫെബ്രുവരി 13 ന് പുറത്തിറങ്ങി.ഇതാദ്യമായാണ് ജയസൂര്യയും മഞ്ജു വാര്യരും ഒന്നിച്ച ഒരു സിനിമയിൽ അഭിനയിക്കുന്നത്. പ്രജേഷ് സെൻ രചനയും സംവിധാനവും ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ബി. രാകേഷ് ആണ്. ബി കെ ഹരിനാരായണൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജയചന്ദ്രനാണ്.
സിദ്ധാർത്ഥ് ഭരതൻ , സൗബിൻ ഷാഹിർ ചിത്രം “ജിന്ന്” റിലീസ് ചെയ്യുന്നു.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം “ജിന്ന്” മേയ് 13 ന് റിലീസ് ചെയ്യുന്നു. സ്‌ട്രെയിറ്റ്‌ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി കെ, മനു, മൃദുൽ വി നാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഷറഫ് യു ധീൻ, ഷൈൻ ടോം ചാക്കോ,നിമിഷ സജയൻ, ശാന്തി ബാലചന്ദ്രൻ,ജാഫർ ഇടുക്കി,നിഷാന്ത് സാഗർ,കെ പി എ സി ലളിത,സുധീഷ്, ലിയോണ ലിഷോയ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ദുൽഖർ സൽമാന്റെ കലി എന്ന ചിത്രത്തിന്റെ രചനയും രാജേഷ് ഗോപിനാഥനാണ്.പ്രശാന്ത് പിള്ളയാണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
കുഞ്ചാക്കോ ബോബൻ ചെമ്പൻ വിനോദ് കൂട്ട് കെട്ടിലെ ചിത്രം ” ഭീമൻറെ വഴി” തിയേറ്ററുകളിലേക്ക്….
നടൻ ചെമ്പൻ വിനോദ് ജോസിന്റെ രചനയിൽ അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഭീമൻറെ വഴി” 2021 ഡിസംബർ 3 ന് റിലീസ് ചെയ്യും. തന്റെ ആദ്യ ചിത്രമായ തമാശയ്ക്ക് ശേഷം അഷ്‌റഫ് ഹംസ ചെയ്യുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ചിന്നു ചാന്ദ്‌നിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, നിർമൽ പാലാഴി, വിൻസി അലോഷ്യസ്‍ എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലിൻറെയും ആഷിഖ് അബുവിൻറെയും ഒപിഎം സിനിമാസുമായി സഹകരിച്ച് ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന് കീഴിൽ ചെമ്പൻ വിനോദ് ജോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദിന്റെ രണ്ടാമത്തെ തിരക്കഥയാണിത്. നിസാം കാദിരിയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരൻ . ഒറിജിനൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.…
സുരേഷ് ഗോപിയും രൺജി പണിക്കരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം “കാവൽ” തിയേറ്ററുകളിലേക്ക്……
നിതിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ചു സുരേഷ് ഗോപി നായകനായ ആക്ഷൻ ത്രില്ലർ ചിത്രം “കാവൽ” 2021 നവംബർ 25-ന് തിയേറ്ററുകളിൽ എത്തും.രണ്ട് തലമുറകളിലായി വ്യാപിക്കുന്ന ചിത്രം രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധവും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളുമാണ് വിവരിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം കട്ടപ്പനയിലും ഇടുക്കിയിലുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ രണ്ടു പേരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിൽ സുഹൃത്തുക്കളായ തമ്പാനായി സുരേഷ് ഗോപിയും ആന്റണിയായി രഞ്ജി പണിക്കരും ആണ് വേഷമിടുന്നത്. റേച്ചൽ ഡേവിഡ്, മുത്തുമണി, ഇവാൻ അനിൽ, സാദിഖ്, പോളി വത്സൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ധന്യ അനന്യ, ചാലി പാലാ, ശാന്തകുമാരി, അഞ്ജലി നായർ, ജെയ്‌സ് ജോസ്, പത്മരാജ് രതീഷ്, ഐ.എം.വിജയൻ, രാജേഷ് ശർമ്മ , ബിനു പപ്പു,…
അഞ്ചിൽ ഒരാൾ തസ്കരൻ ചിത്രീകരണം ആരംഭിച്ചു.
ജയശ്രീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കിടാചലം, ഉദ യശങ്കർ എന്നിവർ ചേർന്നു നിർമിക്കുന്ന അഞ്ചിൽ ഒരാൾ തസ്കരൻ എന്ന ചിത്രം സോമൻ അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ എസ്. വെങ്കിട്ടരാമൻ. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവുമെഴുതി. സിദ്ധാർഥ് രാജൻ, രൺ ജി പണിക്കർ, സലിംകുമാർ, ഇന്ദ്രൻസ്, ഹരീഷ് പേരടി, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, പാഷാണം ഷാജി, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, തിരു, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അംജത് മൂസ,സജീദ് പുത്തലത്ത്, അനിയപ്പൻ, പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന, കലാഭവൻ സതീഷ്, മൻരാജ്, അനുറാം, നസീർ കൂത്ത്പറമ്പ്, ശ്രവണ, അംബിക, സാധിക വേണുഗോപാൽ, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവരഭിനയിക്കുന്നു. മണികണ്ഠൻ പി. എസ്. ഛായാഗ്രാഹണവും സന്ദീപ് നന്ദകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു.പി. കെ. ഗോപി, പി. ടി. ബിനു എന്നിവരുടെ വരികൾക്ക് അജയ്…
ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം ‘പാതിരാ കുര്‍ബാന’.
ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാതിരാ കുര്‍ബാന’. ‘അടി കപ്പ്യാരേ കൂട്ടമണി’ എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്‍റര്‍ടെയ്നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ കഥയും ധ്യാന്‍ശ്രീനിവാസന്റെ തന്നെയാണ്.നർമ്മത്തിനൊപ്പം ഹൊററിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ നായികമാർ പുതുമുഖങ്ങളായിരിക്കും. ഒട്ടനവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് ജോസ് തന്നെയാണ്. ബ്ലുലൈൻ മൂവീസിന്‍റെ ബാനറില്‍ റെനീഷ് കായംകുളം , സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം അഖിൽ ജോർജ്, സംഗീതം ഷാന്‍ റഹ്മാന്‍, കലാസംവിധാനം അജയന്‍ മങ്ങാട്, ചിത്രസംയോജനം രതിൻ രാധാകൃഷ്ണന്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍,…
മഞ്ജു വാര്യറും സണ്ണി വെയ്നും ഒന്നിച്ചഭിനയിച്ച ടെക്നോ ഹൊറർ ചിത്രം ‘ചതുർ മുഖം’ റിലീസ് ചെയ്യുന്നു.
മഞ്ജു വാരിയറേയും , സണ്ണി വെയ്ൻനേയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ‘ചതുർ മുഖം’ ഏപ്രിൽ 8 നു റിലീസ് ചെയ്യുന്നു.മലയാള ഭാഷയിലെ ഒരു ടെക്നോ ഹൊറർ ചിത്രമാണിത്. പതിവു ഹൊറര്‍ സിനിമകളിലെ പോലെ പ്രേതബാധയുള്ള വീടോ,സാരിയുടുത്ത പ്രേതമോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ഈ ചിത്രം , ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അലൻസിയർ ലേ ലോപ്പസ്, നിരഞ്ജന അനൂപ്, ബാബു അന്നൂർ, ശ്യാമപ്രസാദ്, റോണി ഡേവിഡ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ, കലാഭവൻ പ്രജോദ്, ബാലാജി ശർമ്മ, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്. വിഷ്വല്‍ഗ്രാഫിക്‌സിനും സൌണ്ട് ഡിസൈനിംഗിനും പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന…