തിരമാലകൾക്കൊപ്പം നൃത്തം ചെയ്തു നടി “ദീപ്തി സതി”. കടൽത്തീരത്തു ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം…

മോഡലിംഗ് രംഗത്തു നിന്നും സിനിമാലോകത്തേക് എത്തിയ താരമാണ് ദീപ്തി സതി. പ്രധാനമായും മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന താരം മറാത്തി, കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുബൈയിൽ ജനിച്ചു വളർന്ന ദീപ്തി സതി ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക്, ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ ഒരു നർത്തകി കൂടിയാണ്.

2014ൽ മിസ് കേരള കിരീടം നേടിയ താരം പാന്തലൂൺ ഫ്രഷ് ഫേസ് ഹണ്ട് എന്ന മത്സരത്തിലൂടെയാണ് മോഡലിംഗ് ജീവിതം ആരംഭിച്ചത്. 2012ലെ ഇംപ്രസാരിയോ മിസ് കേരള കിരീടവും ദീപ്തി നേടി. 2014 ലെ ഫെമിന മിസ് ഇന്ത്യയുടെ ആദ്യ പത്ത് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു താരത്തിനു മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 എന്നീ പദവികളും ലഭിച്ചു. 2013 ലെ നേവി ക്വീൻ പട്ടവും നേടിയിട്ടുള്ള താരം 2013 ലെ ഇന്ത്യൻ പ്രിൻസസ് മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പും ആയി.

2015-ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീ-ന എന്ന മലയാളം സിനിമയിൽ വിജയ് ബാബുവിനും ആൻ അഗസ്റ്റിനുമൊപ്പമാണ് ദീപ്തി സതി തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസൻസ്,ലളിതം സുന്ദരം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2015 ലെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും പതിനൊന്നാമത് രാമു കാര്യാട്ട് പ്രത്യേക ജൂറി അവാർഡും നീ-ന എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദീപ്തിക്ക് ലഭിച്ചു. കൂടാതെ അഞ്ചാമത്തെ ദക്ഷിണേന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്, വനിതാ ഫിലിം അവാർഡ്, ഏഷ്യാവിഷൻ അവാർഡ് എന്നിവയിലെ മികച്ച നവാഗത നടിക്കുള്ള അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടു. അതിനു പുറമെ നീ-ന യിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചതിനു IIFA ഉത്സവം അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

സിനിമ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾ നിരവധി വ്യത്യസ്തമായ ഫോട്ടോഷൂട്ട് പരീക്ഷണങ്ങൾ നടത്തുന്നത് മലയാളികൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി ആരാധകർ മുന്നിൽ എത്തിയിരിക്കുകയാണ് നടി ദീപ്തി സതി. കടൽ തീരത്ത് ഒരു വെള്ള തുണി വിരിച്ചിട്ട് അതിൽ പുസ്തകം വായിച്ചു കിടക്കുന്ന രീതിയിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒരു ഡിജിറ്റൽ ക്യാമറയും ഒരു പഴയ ടേപ്പ്-റെക്കോർഡറും താരത്തിന് അടുത്തുണ്ട്. ഇത് കൂടാതെ കടൽ തിരമാലകൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Related posts