Nedumudi Venu

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്‌ നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ.

വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.

അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്.

ആദ്യ ജീവിതം

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി 1948 മെയ് 22ന് ജനിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമാണ്.

തിരക്കഥകൾ:

പാച്ചി എന്ന അപരനാമത്തിൽ കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രൂതി, അമ്പട ഞാനേ,ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും നെടുമുടി വേണു രചിച്ചിട്ടുണ്ട്
പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്.

മലയാളത്തിനു പുറമെ കമലഹാസൻ നായകനായി അഭിനയിച്ച ഇന്ത്യൻ; വിക്രം നായകനായി അഭിനയിച്ച അന്ന്യൻ എന്നീ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

2007 ലെ അമ്മയുടെ മീറ്റിംഗിൽ
ദേശീയ അവാർഡുകൾ
1990-മികച്ച സഹനടൻ (ഹിസ് ഹൈനസ് അബ്‌ദുള്ള)
2003-മാർഗ്ഗം (പ്രത്യേക പരാമർശം)
സംസ്ഥാന അവാർഡുകൾ
1987-മികച്ച നടൻ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
2003-മികച്ച നടൻ (മാർഗം)
ഫിലിം ഫെസ്റ്റിവലുകളിൽ
2005 മാർഗം ഹവാന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ
2007 സൈര – മികച്ച നടൻ – സിംബാബ്‌വേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

അതിനയിച്ച ചിത്രങ്ങൾ

2021 മരക്കാർ അറബിക്കടലിന്റെ സിംഹം
2019 തെളിവ്
2019 ചില ന്യൂ ജൻ നാട്ടുവിശേഷങ്ങൾ
2019 താക്കോൽ
2019 ശുഭരാത്രി
2018 ജോസഫ്
2018 ദൈവമേ കൈതൊഴാം കെ കുമാർ ആകണം
2018 ഖലീഫ
2018 ഒരു കുപ്രസിദ്ധ പയ്യൻ
2018 ഒരു കുട്ടനാടൻ ബ്ലോഗ്
2017 ഉദാഹരണം സുജാത
2017 പോക്കിരി സൈമൺ
2017 ഒരു വിശേഷപ്പെട്ട ബിരിയാണി കിസ
2017 അവരുടെ രാവുകൾ
2016 കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ
2016 ഒപ്പം
2016 ഹലോ നമസ്തേ
2015 ചാർലി
2014 മോസയിലെ കുതിര മീനുകൾ
2011 സാൾട്ട് ൻ പെപ്പർ
2010 എൽ‌സമ്മ എന്ന ആൺകുട്ടി
2010 പെൺ‌പട്ടണം
2010 മലർവാടി ആർട്സ് ക്ലബ്
2010 പോക്കിരിരാജ
2010 ഇൻ ഗോസ്റ്റ് ഹൌസ് ഇൻ
2009 ഭാഗ്യദേവത
2008 ഭൂമിമലയാളം
2008 സിലമ്പാട്ടം – തമിഴ്
2008 പൊയ് സൊല്ല പോറം – തമിഴ്
2006 പോത്തൻബാവ
2005 അന്യൻ – തമിഴ്
2005 തന്മാത്ര-
2005 മയൂഖം
2005 അനന്തഭദ്രം
2005 ഫിം‌ഗർ പ്രിന്റ്
2004 അമൃതം
2004 മാമ്പഴക്കാലം
2004 യനം
2004 വെട്ടം
2004 ജലോത്സവം
2004 വിസ്മയത്തുമ്പത്ത്
2003 മനസ്സിനക്കരെ
2003 മാർഗം
2003 ബാലേട്ടൻ
2003 അരിമ്പാറ
2003 എന്റെ വീട് അപ്പൂന്റേം
2003 തിളക്കം
2003 മിസ്റ്റർ ബ്രമഃചാരി
2002 യാത്രക്കാരുടെ ശ്രദ്ധക്ക്
2002 നിഴൽക്ക്കൂത്ത്
2002 ചതുരം‌ഗം
2002 കണ്മഷി
2002 മഴത്തുള്ളിക്കിലുക്കം
2002 ഫാന്റം
2002 താണ്ഡവം
2001 ഇഷ്ടം
2001 കാക്കക്കുയിൽ
2001 ലേഡീസ് & ജെന്റിൽമെൻ
2001 രണ്ടാം ഭാവം
2001 സയ്‌വർ തിരുമേനി
2000 കവർ സ്റ്റോറി
2000 ദാദ സഹിബ്
2000 ലൈഫ് ഈസ് ബ്യൂട്ടിഫുൾ
2000 മധുരനൊമ്പരക്കാറ്റ്
2000 മി. ബട്ലർ
1999 ദേവരാഗം
1999 മേഘം
1999 പല്ലാവൂർ ദേവനാരായണൻ
1999 പ്രണയനിലാവ്
1999 തച്ചിലേടത്ത് ചുണ്ടൻ
1999 വീണ്ടും ചില വീട്ടു കാര്യങ്ങൾ
1998 ചിന്താകിഷ്ടയായ ശ്യാമള
1998 ദയ
1998 ഹരികൃഷ്ണൻ‌സ്
1998 രക്തസാക്ഷികൾ സിന്ദാബാദ്
1998 സിദ്ധാർഥ
1998 സുന്ദരക്കില്ലാടി
1997 ചന്ദ്രലേഖ
1997 ചുരം
1997 ഇതാ ഒരു സ്നേഹഗാഥ
1997 ഗുരു
1997 കാരുണ്യം
1997 മാനസം
1997 മന്ത്രമോതിരം
1997 ഒരു യാത്രാമൊഴി
1997 പൂനിലാമഴ
1997 സൂപ്പർമാൻ
1996 ഇന്ത്യൻ
1996 കാലാപാനി
1995 ഓർമകളുണ്ടായിരിക്കണം
1995 കഴകം
1995 മാണിക്യ ചെമ്പഴുക്ക
1995 നിർണ്ണയം
1995 സ്ഫടികം
1995 ശ്രീരാഗം
1995 സുന്ദരി നീയും സുന്ദരൻ ഞാനും
1995 തച്ചോളി വർഗീസ് ചേകവർ
1994 പവിത്രം
1994 രാജധനി
1994 ശുദ്ധമദ്ദളം
1994 തേന്മാവിൻ കൊമ്പത്ത്
1993 ആഗ്നേയം
1993 ആകാശദൂത്
1993 ദേവാസുരം
1993 കാബൂളിവാല
1993 മണിചിത്രത്താഴ്
1993 മിഥുനം
1993 സമാഗമം
1993 വിയറ്റ്നാം കോളനി
1992 അഹം
1992 ചമ്പക്കുളം തച്ചൻ
1992 കമലദളം
1992 കിങ്ങിണി
1992 മാളൂട്ടി
1992 സർഗം
1992 സവിധം
1992 സ്നേഹസാഗരം
1992 സൂര്യഗായത്രി
1991 ഭരതം
1991 ധനം
1991 കടവ്
1991 കേളി
1991 മുഖചിത്രം
1991 നെറ്റിപ്പട്ടം
1991 ഒരു തരം രണ്ടൂതരം മൂന്നുതരം
1991 അങ്കിൽ ബൺ
1991 വേനൽകിനാവുകൾ
1990 ഈ തണുത്ത വെളുപ്പാൻ കാലത്ത്
1990 അക്കരെ അക്കരെ അക്കരെ
1990 അപ്പു
1990 ഡൊ. പശുപതി
1990 ഹിസ് ഹൈനസ് അബ്ദുള്ള
1990 നഗരങ്ങളിൽ ചെന്ന് രാപാർക്കാം
1990 പെരുംതച്ചൻ
1990 ലാൽ സലാം
1989 ആലീസിന്റെ അന്വേഷണം
1989 ചക്കിക്കൊത്ത ചങ്കരൻ
1989 ദശരഥം
1989 ഒരു സായാഹ്നത്തിന്റെ സ്വപ്നം
1989 പൂരം
1989 സ്വാഗതം
1989 വന്ദനം
1988 വിചാരണ
1988 ആര‍ണ്യകം
1988 ചിത്രം
1988 ധ്വനി
1988 മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
1988 ഒരേ തൂവൽ പക്ഷികൾ
1988 ഓർക്കാപ്പുറത്ത്
1988 വൈശാലി
1988 വെള്ളാനകളുടെ നാട്
1987 അച്ചുവേട്ടന്റെ വീട്
1987 എഴുതാപ്പുറങ്ങൾ
1987 മഞ്ഞ മന്ദാരങ്ങൾ
1987 നാരദൻ കേരളത്തിൽ
1987 ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
1987 സർവകലാശാല
1987 ശ്രുതി
1987 തോരണം
1986 പ്രണാമം
1986 അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ
1986 അയൽവാസി ഒരു ദരിദ്രവാസി
1986 എന്നെന്നും കണ്ണേട്ടന്റെ
1986 ഇരകൾ
1986 നിലാകുറിഞ്ഞി പൂത്തപ്പോൾ
1986 ഒന്നുമുതൽ പൂജ്യം വരെ
1986 ഒരിടത്ത്
1986 പ്ഞ്ചാഗ്നി
1986 പപ്പൻ പ്രിയപ്പെട്ട പപ്പൻ
1986 സുഗമോ ദേവി
1986 സുനിൽ വയസ്സ് 20
1986 താളവട്ടം
1985 കാതോടു കാതോരം
1985 ഈ ലോകം ഇവിടെ കുറെ മനുഷ്യർ
1985 അക്കരെ നിന്നൊരു മാരൻ
1985 അഴിയാത്ത ബന്ധങ്ങൾ
1985 ഗുരുജി ഒരു വാക്ക്
1985 കൈയും തലയും പുറത്തിടരുത്
1985 മീനമാസത്തിലെ സൂര്യൻ
1985 മുത്താരം‌കുന്ന്
1984 ആരോരുമറിയാതെ
1984 അക്കരെ
1984 അപ്പുണ്ണി
1984 എന്റെ ഉപാസന
1984 ഇത്തിരി പ്പൂവ്വേ
1984 കളിയിൽ അല്പം കാര്യം
1984 ഓടരുതമ്മാവാ ആളറിയും
1984 ഒരു കൊച്ചു കഥ ആരും പറയാത്ത കഥ
1984 പഞ്ചവടിപ്പാലം
1984 പറന്ന് പറന്ന് പറന്ന്
1984 പൂച്ചക്കൊരു മൂക്കുത്തി
1983 ഈറ്റില്ലം
1983 അസ്ത്രം
1983 മർമ്മരം
1983 രചന
1982 ആലോലം
1982 ചില്ല്
1982 എന്റെ മോഹങ്ങൾ പൂവണിഞ്ഞു
1982 കേൾക്കാത്ത ശബ്ദം
1982 ഓർമ്മക്കായി
1982 പൊന്നും പൂവും
1982 യവനിക
1981 കള്ളൻ പവിത്രൻ
1981 കോലങ്ങൾ
1981 ഒരിടത്തൊരു ഫയ‌ൽവാൻ
1981 പാളങ്ങൾ
1981 തേനും വയമ്പും
1981 വിട പറയും മുമ്പേ
1980 ആരവം
1980 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
1980 തകര

Related posts