Day: May 7, 2022
കോമഡി ചിത്രമായ “ജോ ആൻഡ് ജോ” നിങ്ങളെ ചിരിപ്പിക്കാനായി ഉടൻ എത്തുന്നു……
നവാഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഹാസ്യ ചിത്രമായ “ജോ ആൻഡ് ജോ” മേയ് 13 നു റിലീസ് ചെയ്യുന്നു . കോവിഡ് 19 പാൻഡെമിക്കിന് ശേഷം ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്ന ഒരു ഗ്രാമത്തിലെ കുറച്ച് ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണ് കഥ. ഇമാജിൻ സിനിമാസും സിഗ്നേച്ചർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രവീഷ് നാഥിനൊപ്പം അരുൺ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ നിഖില വിമൽ, മാത്യു തോമസ്, നസ്ലെൻ കെ. ഗഫൂർ, ജോണി ആന്റണി, സ്മിനു സിജോ, മെൽവിൻ ജി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് Cast
മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ചിത്രം “പുഴു” അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നു……
നവാഗതയായ രതീന പി ടി സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ചിത്രം “പുഴു” മേയ് 13 ന് റീലീസ് ചെയ്യുന്നു. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി വേൾഡ് പ്രീമിയർ റിലീസിനു തയ്യാറെടുക്കുകയാണ് ചിത്രം. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം കണ്ടാൽ പ്രേക്ഷകർ ഞെട്ടും. അദ്ദേഹം ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണിത് എന്നാണ് അണിയറ പ്രവർത്തകരുടെ അഭിപ്രായം. വാസുദേവ് സജീഷ് മാരാർ, പാർവതി തിരുവോത്ത്, നെടുമുടി വേണു, ആത്മിയ രാജൻ, കുഞ്ചൻ, മാളവിക മേനോൻ, ഇന്ദ്രൻസ്, ശ്രീദേവി ഉണ്ണി, കോട്ടയം രമേഷ്, തേജസ് ഇ.കെ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ലോക വനിതാ ദിനമായ 2021 മാർച്ച് 8-ന് ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് നിർമ്മാതാക്കൾ ചിത്രം പ്രഖ്യാപിച്ചത്. ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ സംയുക്തമായി രചിച്ചു, മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന…