നവാഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഹാസ്യ ചിത്രമായ “ജോ ആൻഡ് ജോ” മേയ് 13 നു റിലീസ് ചെയ്യുന്നു . കോവിഡ് 19 പാൻഡെമിക്കിന് ശേഷം ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്ന ഒരു ഗ്രാമത്തിലെ കുറച്ച് ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണ് കഥ.

ഇമാജിൻ സിനിമാസും സിഗ്നേച്ചർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രവീഷ് നാഥിനൊപ്പം അരുൺ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ നിഖില വിമൽ, മാത്യു തോമസ്, നസ്ലെൻ കെ. ഗഫൂർ, ജോണി ആന്റണി, സ്മിനു സിജോ, മെൽവിൻ ജി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്

Cast
Nikhila Vimal Mathew Thomas Johny Antony Neslen K Gafoor Sminu Sijo