സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ചിത്രം ‘ബിരിയാണി’ മാർച്ച് 26 നു തീയേറ്ററുകളിലെത്തുന്നു. കനി കുസൃതി പ്രധാന കഥാപാത്രമായ ചിത്രം നിരവധി ദേശീയ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഖദീജയെ അവതരിപ്പിച്ച കനിക്കു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുകയും ചെയ്തു.
മതപരവും സാമൂഹികവുമായ മാനദണ്ഡങ്ങളുടെ പേരിൽ തന്റെ ആഗ്രഹങ്ങൾ മറച്ചുവെക്കാൻ നിർബന്ധിതയായ വിവാഹിതയായ ഒരു മുസ്ലീം സ്ത്രീയുടെ ജീവിതത്തെയാണ് ഈ സിനിമ വിവരിക്കുന്നത്. പ്രതീക്ഷയുടെ ഒരു പുതിയ മാർഗം കണ്ടെത്തുന്നതിലൂടെ, അപമാനത്തിന്റെയും ദുരിതത്തിന്റെയും അനാഥ ജീവിതം നയിക്കാൻ അവളെ പ്രേരിപ്പിക്കുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഈ സിനിമ യാഥാസ്ഥിതിക, മത, ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള ജീവിതത്തിന്റെ സത്ത ഉൾക്കൊള്ളുന്നു
കനിയെ കൂടാതെ സുർജിത് ഗോപിനാഥ്, തോന്നയ്ക്കൽ ജയചന്ദ്രൻ, അനിൽ നെടുമങ്ങാട്,ജെ.ഷൈലജ, ശ്യാം റെജി,മൈത്രേയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ നിർമ്മാണം യു എ എൻ ഫിലിം ഹൗസ്.കാർത്തിക് മുത്തുകുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്.