ബിക്കിനിയിൽ ഗ്ലാമറസായി പൂനം ബാജ്‌വ….സ്വിമ്മിങ് പൂളിൽ മതിമറന്നുള്ള താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ….

മോഡലിംഗ് രംഗത്ത് നിന്നും അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് പൂനം ബജ്‌വ .നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളം,തമിഴ്,തെലുങ്ക്,കന്നഡ തുടങ്ങിയ സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച പൂനം മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു താരം കൂടിയാണ്.

2005 ൽ പുറത്തിറങ്ങിയ ‘മോഡറ്റി സിനിമ’ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം നാഗർജുന നായകനായി പുറത്തിറങ്ങിയ ബോസ് എന്ന സിനിമയിലും താരം അഭിനയിച്ചു. താരത്തിന്റെ ആദ്യത്തെ മൂന്ന് സിനിമകളും തെലുങ്കിൽ ആയിരുന്നു. പിന്നീട് 2006 ൽ തങ്കിഗാഗി എന്ന ദർശൻ നായകനായ കന്നഡ സിനിമയിലും പ്രത്യക്ഷപ്പെട്ടു.

തന്റെ പഠന സമയത്ത് പാർട് ടൈം ആയി മോഡലിംഗ് ചെയ്യുന്നതിനിടക്കാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. ഹൈദരാബാദിലെ ഒരു റാമ്പ് ഷോക്കിടെ അപ്രതീക്ഷിതമായിട്ടാണ് സിനിമയിൽ അവസരം ലഭിക്കുന്നത്.എന്നാൽ സിനിമയിൽ വന്നതിനു ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല.

മോഹൻലാൽ, ദിലീപ്, ജയറാം,കാവ്യാ മാധവൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ‘ ചൈനാ ടൗൺ’ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വെനീസിലെ വ്യാപാരി എന്ന സിനിമയിലും അഭിനയിച്ചു . മാന്ത്രികൻ, പെരുച്ചാഴി, മാസ്റ്റർപീസ് തുടങ്ങിയവ താരം അഭിനയിച്ച മറ്റു മലയാള സിനിമകളാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബ്രഹ്മാണ്ഡ സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നുണ്ട്.മോഡലിംഗ് രംഗത്തു തിളങ്ങി നിൽക്കുന്ന താരം പങ്കു വെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ബിക്കിനിയിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർക്കിടയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്.

Related posts