ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലെ മിസ്റ്ററി ത്രില്ലെർ ചിത്രം “12 th MAN ” റിലീസിനൊരുങ്ങുന്നു…..

ജീത്തു ജോസഫ് സംവിധാനം ചെയ്ത ലാലേട്ടൻറെ മിസ്റ്ററി ത്രില്ലെർ ചിത്രം “12 th MAN ” ഈ വരുന്ന മെയ് 20 നു റിലീസ് ചെയ്യുന്നു. കെ.ആർ. കൃഷ്ണ കുമാറിന്റെ തിരക്കഥയിൽ ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസ്നി+ ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദൻ, ശിവദ, അനുശ്രീ, അനു സിത്താര, സൈജു കുറുപ്പ്, രാഹുൽ മാധവ്, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, അനു മോഹൻ, ചന്തുനാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ എന്നിവർ അഭിനയിക്കുന്നു. ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനിടെയാണ് ഉണ്ണി മുകുന്ദൻ തിരക്കഥ വായിച്ചത്. ഷൈൻ ടോം ചാക്കോ, വീണ നന്ദകുമാർ, ശാന്തി പ്രിയ എന്നിവരെ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. 2021 ഓഗസ്റ്റ് 17 ന് പ്രധാന ഫോട്ടോഗ്രാഫി ആരംഭിച്ച ചിത്രം 48…