നടന്‍ കൃഷ്ണകുമാറും കുടുംബവും ഈ ലോക്ഡൗണ്‍ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. നാല് പെണ്‍മക്കള്‍ക്കും ഭാര്യയ്‌ക്കൊപ്പം കഴിയുന്നത് കൊണ്ട് തന്നെ വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടന്‍ എന്ന പേരില്‍ കൃഷ്ണകുമാര്‍ പലപ്പോഴും ട്രോളുകള്‍ ഏറ്റുവാങ്ങാറുണ്ട്. പിതാവിനെ പോലെ അഭിനയിക്കാനും മറ്റുമൊക്കെ കഴിവുള്ളവരാണെന്ന് നാല് പെണ്‍മക്കളും ഇതിനകം തെളിയിച്ചു. മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. എന്നാലിപ്പോള്‍ അഹാനയുടെ തൊട്ട് താഴെയുള്ള അനിയത്തി ദിയ കൃഷ്ണയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്റെ ആണ്‍സുഹൃത്തിനെ കൂടി പുറംലോകത്തിന് കാണിക്കുകയാണ് ദിയ. ഒപ്പം തന്റെ സ്‌നേഹത്തെ കുറിച്ചുള്ള അഭിപ്രായവും താരപുത്രി വ്യക്തമാക്കിയിരിക്കുകയാണ്. നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. വീട്ടിലെല്ലാവരും ഓസി എന്ന് വിളിക്കുന്ന ദിയ തന്റെ ആണ്‍സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്നത് പതിവാണ്. വൈഷ്ണവുമായി…