2014 ൽ പുറത്തിറങ്ങിയ ‘1983’ എന്ന സിനിമയിലെ മഞ്ജുള ശശിധരൻ എന്ന കഥാപാത്രത്തിലൂടെ സിനിമ രംഗത്തേക് എത്തിയ നടിയാണ് നിക്കി ഗൽറാണി. എബ്രിഡ് ഷെയ്ൻ സംവിധാനം ചെയ്ത 1983 ൽ രണ്ടാം നായികയായിട്ടായിരുന്നു തുടക്കം. ശേഷം വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച താരത്തിന് തുടർന്ന് മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി ചിത്രത്തിൽ അവസരം ലഭിച്ചു. മലയാളം, തമിഴ് ഭാഷാ സിനിമകളിൽ കൂടുതൽ സജീവമായ താരം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. ഓം ശാന്തി ഓശാന, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര,രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ഷാജഹാനും പരീക്കുട്ടിയും, ടീം 5, ധമാക്ക തുടങ്ങിയവയാണ് താരത്തിന്റെ മലയാള സിനിമകൾ.2020 ൽ പുറത്തിറങ്ങിയ ഒമർ ലുലു സംവിധാനം ചെയ്ത ‘ ധമാക്ക’ എന്ന ചിത്രത്തിലാണ് തരാം അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ വളരെയധികം…
Month: March 2021
കറുത്ത വേഷത്തിൽ സുന്ദരിയായി സാനിയ ഇയ്യപ്പൻ. വൈറലായി താരത്തിൻറെ ഫോട്ടോകൾ
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിൻറെ തുടക്കം.നിരവധി സിനിമകളിൽ തൻറെ കഴിവു തെളിയിച്ച താരം അഭിനയ രംഗത്തും നൃത്ത രംഗത്തും ഒരുപോലെ സജീവമാണ്. മമ്മൂട്ടിയും ഇഷാ തൽവാറും കേന്ദ്ര കഥാപാത്രങ്ങളായി 2014 ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സാനിയയുടെ അഭിനയ തുടക്കം. പിന്നീട് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലും അപ്പോത്തിക്കരി എന്ന സിനിമയിലും താരം അഭിനയിച്ചു. 2018 ൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സാനിയയെ കൂടുതൽ ശ്രദിക്കപ്പെടാൻ തുടങ്ങിയത്. ക്യാമ്പസ് ചിത്രമായ ക്വീനിലെ അഭിനയത്തിന് മികച്ച സ്ത്രീ തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡിനു അർഹയാക്കി.. പ്രേതം ടു, ലൂസിഫർ, പതിനെട്ടാംപടി, കൃഷ്ണൻകുട്ടി…
Nayattu
ചാക്കോച്ചന്റെ ‘നായാട്ട്’ ഏപ്രിൽ 8 ന്
ആറു വർഷത്തെ ഇടവേളക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ട് ഏപ്രിൽ എട്ടിന് തീയേറ്ററിലെത്തും. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ട്. അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി, ഹരികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. മാർട്ടിൻ പ്രക്കാറ്റ് ഫിലിംസുമായി ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ സംവിധായകൻ രഞ്ജിത്തും പി. എം. ശശിധരനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്..അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രം നിര്മിച്ചിരിക്കുന്നതും ഗോൾഡ് കോയിൻ മോഷൻ പിക്ചർ ആണ്. ഷാഹി കബീർ തിരക്കഥയും ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ആണ്.സംഗീതം വിഷ്ണു വിജയ്.
സണ്ണി വെയ്ൻ ചിത്രം ‘അനുഗ്രഹീതൻ ആന്റണി’ ഏപ്രിൽ ഒന്നിന് തിയേറ്ററുകളിലേക്ക്
സണ്ണി വെയ്‌നിനെ നായകനാക്കി സംവിധായകൻ പ്രിൻസ് ജോയ് സംവിധാനം ചെയ്ത റൊമാന്റിക് ചിത്രം അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യുന്നു. സണ്ണി വെയ്‌നും ഗൗരി കിഷനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്,സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ് ,ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി,മണികണ്ഠൻ ആചാരി, മുത്തുമണി,മാലാ പാർവതി തുടങ്ങിയവർ അഭിനയിക്കുന്നു.. ലെക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്.മനു മഞ്ജിത്തിന്റെ വരികൾക്ക് ഗാനം രചിച്ചിരിക്കുന്നത് അരുൺ മുരളീധരനാണ്. ഛായാഗ്രഹണം എസ് സെൽവകുമാർ.എഡിറ്റിംഗ് അപ്പു ഭട്ടതിരി. ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥ എഴുതിയിരിക്കുന്നത് നവീൻ റ്റി മണിലാൽ ആണ്.
സിനിമ സീരിയൽ നാടക നടൻ പി.സി.സോമൻ അന്തരിച്ചു.
സിനിമാ സീരിയൽ നടനും മുതിർന്ന നാടക പ്രവർത്തകനുമായ പി.സി.സോമൻ അന്തരിച്ചു.അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെയാണ് ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയനായത്. മുന്നൂറ്റമ്പതിലേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം പത്താം വയസ്സിലാണ് നാടക രംഗത്തേക്ക് എത്തുന്നത്.തിരുവനന്തപുരത്തെ അഭേദാനന്ദാശ്രമത്തിലാണ് അദ്ദേഹത്തിൻ്റെ തുടക്കം. തുടർന്ന് പി.കെ.വിക്രമൻ നായർ, കൈനിക്കര സഹോദരൻമാർ എന്നിവരോടൊപ്പം ‘കലാവേദി’ എന്ന അമച്വർ ഗ്രൂപ്പിൽ പ്രവർത്തിച്ചു. നാടകങ്ങളിലെ അദ്ദേഹത്തിൻ്റെ പ്രകടനം ശ്രദ്ധിച്ച അടൂർ ഗോപാലകൃഷ്ണനാണ് സിനിമയിൽ ആദ്യവേഷം നൽകുന്നത്.1971 ൽ ‘സ്വയംവരം’ എന്ന ചിത്രത്തിൽ കെ.പി.എ.സി ലളിതയുടെ ഭർത്താവായിട്ടായിരുന്നു ആദ്യ കഥാപാത്രം.തുടർന്ന് അരുപതോളം സിനിമകളിൽ സോമൻ അഭിനയിച്ചിട്ടുണ്ട്. മതിലുകൾ, കൊടിയേറ്റം, വിധേയൻ, അതിഥി, ഗായത്രി, ഇരുപതാം നൂറ്റാണ്ട്, സി ബി ഐ ഡയറികുറിപ്പ്, ധ്രുവം, കൗരവർ, കണ്ടതും കേട്ടതും, മുത്താരംകുന്ന് പി ഓ, ഫയർമാൻ,അച്ചുവേട്ടന്റെ വീട് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പാരമ്പരയായ ‘വൈതരണി’യിലെ പോസ്റ്റ്മാൻ കഥാപാത്രം കുഞ്ഞുണ്ണി കുറുപ്പ് അദ്ദേഹം…
മാലാഖയെപ്പോലെ സുന്ദരിയായി അമല പോൾ. വൈറലായി താരത്തിന്റെ പുതിയ ഫോട്ടോകൾ.
2009 ൽ ലാൽജോസ് സംവിധാനം ചെയ്തഹിറ്റ് സിനിമയായ നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അമല പോൾ. മോഡലിംഗ് രംഗത്ത് തിളങ്ങി നിന്നിരുന്ന താരത്തെ ആദ്യമായി സിനിമയിലേക്കു ക്ഷണിക്കുന്നത് ലാൽജോസാണ്. തുടർന്ന് നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടുള്ള താരം കൂടുതലും അഭിനയിച്ചിരിക്കുന്നത് അന്യ ഭാഷാ ചിത്രങ്ങളിലാണ്. മലയാളത്തിൽ വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളു എങ്കിലും തന്റെ വെത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ അമലയ്ക്ക് സാധിച്ചു.തെന്നിന്തയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അമല. വീര ശേഖരൻ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം. ദൈവത്തിരുമകൾ, മൈന, വേട്ടൈ, റൺ ബേബി റൺ, തലൈവ, വേലയില്ലാ പട്ടതാരി, ഒരു ഇന്ത്യൻ പ്രണയകഥ, മിലി, അച്ചായൻസ്, രാക്ഷസൻ തുടങ്ങിയവ അമല അഭിനയിച്ച സിനിമകളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അമലയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.…
ബോൾഡ് ലുക്കിൽ പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ദൃശ്യ രഘുനാഥ്… സോഷ്യൽ മീഡിയയിൽ വൈറലായി താരം..
2016 ൽ ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡിങ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദൃശ്യ രഘുനാഥ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. സ്കൂൾ കാലഘട്ടം മുതൽ തന്നെ അഭിനയത്തോട് വളരെയധികം അഭിനിവേശം കാണിച്ചിരുന്ന താരം നാടകങ്ങളിലും മോണോ ആക്ടിലും, ഡാൻസിലും എല്ലാം വളരെ സജീവമായിരുന്നു. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ നായികയായി അരങ്ങേറ്റം കുറിച്ച ദൃശ്യ മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയത് താരത്തിന്റെ അഭിനയ മികവ് കൊണ്ട് തന്നെയാണ്. ശിവറാം മോണി സംവിധാനം ചെയ്ത മാച്ച് ബോക്സ് എന്ന ചിത്രത്തിലും അഭിനയിക്കാൻ താരത്തിന് സാധിച്ചു. ശാദി മുബാറക് ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന താരം ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന…
കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച സിനിമ ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ ടീസർ റിലീസ് ചെയ്യുന്നു.
കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ സിനിമയുടെ ആദ്യ ടീസർ മാർച്ച് 25 ന് ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു. ഭഗത് മനുവൽ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ ശാന്തീകൃഷ്ണ, ആനന്ദ് സൂര്യ, സുനിൽ സുഗത, കൊച്ചുപ്രേമൻ, മുരളി, പ്രജുഷ, ബേബി ഗൗരി നന്ദ, അഞ്ചു നായർ, മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ആലിക്കോയ, ജീവൻ കഴക്കൂട്ടം, കുട്ട്യേടത്തി വിലാസിനി, ബാബു ബാലൻ, ബിജുലാൽ തുടങ്ങിയവരും അഭിനയിക്കുന്നു. എ ജി എസ് മൂവി മേക്കേഴ്സിൻറെ ബാനറിൽ വിനോദ് കൊമ്മേരി, മുരളി പിള്ള,ശ്രീജിത്ത് എന്നിവർ ചേർന്നു നിർമിച്ച ചിത്രം ഏപ്രിൽ 2 ന് തീയേറ്ററുകളിലെത്തും. അർജുനൻ മാഷ് അവസാനമായി സംഗീതം നൽകിയ ചിത്രം കൂടിയാണ് വെള്ളാരം കുന്നിലെ വെള്ളിമീനുകൾ. അജീഷ് മാത്യു , രാജീവ് വിജയ് എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ…
ചുവപ്പ് ഡ്രെസ്സിൽ ഗ്ലാമറായി പ്രിയാമണി – വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.
മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് വന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം പ്രിയാമണി, രണ്ടായിരത്തി നാലിൽ ഭാരതി രാജ സംവിധാനം ചെയ്ത ‘കണ്‍കളാല്‍ കൈത് സെയ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങുന്നത്. ബോളിവുഡ് നടി വിദ്യ ബാലന്‍ താരത്തിന്റെ ബന്ധുവാണ്. പൃഥ്വിരാജ് നായകനായ ‘സത്യം’ എന്ന ചിത്രമാണ് പ്രിയാമണി മലയാളത്തില്‍ ആദ്യമായി അഭിനിയിച്ച ചിത്രം. 2005ല്‍ തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്രയുടെ അത് ഒരു കനാ കാലം എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാൽ വാണിജ്യ പരമായി വലിയ വിജയം നേടാൻ ഈ രണ്ടു ചിത്രങ്ങൾക്കും സാധിച്ചില്ല. ഒറ്റനാണയം, പ്രാഞ്ചിയേട്ടന്‍ ആൻഡ് ദി സെയിന്റ്, ഗ്രാന്‍ഡ് മാസ്റ്റര്‍, തുടങ്ങിയ മലയാളചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്, ഒണ്‍ലി വിഷ്ണുവര്‍ധന്‍ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. . 2007ല്‍ പരുത്തിവീരന്‍ എന്ന…