കുഞ്ചാക്കോ ബോബൻ ചെമ്പൻ വിനോദ് കൂട്ട് കെട്ടിലെ ചിത്രം ” ഭീമൻറെ വഴി” തിയേറ്ററുകളിലേക്ക്….

നടൻ ചെമ്പൻ വിനോദ് ജോസിന്റെ രചനയിൽ അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഭീമൻറെ വഴി” 2021 ഡിസംബർ 3 ന് റിലീസ് ചെയ്യും. തന്റെ ആദ്യ ചിത്രമായ തമാശയ്ക്ക് ശേഷം അഷ്‌റഫ് ഹംസ ചെയ്യുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ചിന്നു ചാന്ദ്‌നിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, നിർമൽ പാലാഴി, വിൻസി അലോഷ്യസ്‍ എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലിൻറെയും ആഷിഖ് അബുവിൻറെയും ഒപിഎം സിനിമാസുമായി സഹകരിച്ച് ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന് കീഴിൽ ചെമ്പൻ വിനോദ് ജോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദിന്റെ രണ്ടാമത്തെ തിരക്കഥയാണിത്. നിസാം കാദിരിയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരൻ . ഒറിജിനൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.…

സോഷ്യൽ മീഡിയയിൽ തരംഗമായി റിമ കല്ലിങ്കലിൻറെ പുതിയ ഫോട്ടോഷൂട്ട്…

2009 ൽ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് റിമ കല്ലിങ്കൽ. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകിയും നിർമാതാവും കൂടിയാണ് താരം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2008-ൽ മിസ് കേരള സൗന്ദര്യമത്സരത്തിൽ ആദ്യ റണ്ണറപ്പായിരുന്ന താരത്തിനു ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ വോഡഫോൺ തകദിമിയുടെ സെമി ഫൈനലിസ്റ്റായിരുന്നു താരം.മൂന്ന് വയസ്സുള്ളപ്പോൾ മുതൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ താരം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. നൃത്തത്തിന് പുറമെ കൊറിയൻ ആയോധനകലയായ തായ്‌ക്വോണ്ടോ , മണിപ്പൂരി ആയോധനകലയായ ചാവോ , കളരി എന്നിവയിലും താരം പ്രാവീണ്യമുള്ളവളാണ്. കൂടാതെ 2014ൽ കൊച്ചിയിൽ മാമാങ്കം എന്ന പേരിൽ സ്വന്തം ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു. 2012-ൽ, 22 ഫീമെയിൽ കോട്ടയം…