സോഷ്യൽ മീഡിയയിൽ തരംഗമായി റിമ കല്ലിങ്കലിൻറെ പുതിയ ഫോട്ടോഷൂട്ട്…

2009 ൽ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് റിമ കല്ലിങ്കൽ. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകിയും നിർമാതാവും കൂടിയാണ് താരം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2008-ൽ മിസ് കേരള സൗന്ദര്യമത്സരത്തിൽ ആദ്യ റണ്ണറപ്പായിരുന്ന താരത്തിനു ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ വോഡഫോൺ തകദിമിയുടെ സെമി ഫൈനലിസ്റ്റായിരുന്നു താരം.മൂന്ന് വയസ്സുള്ളപ്പോൾ മുതൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ താരം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. നൃത്തത്തിന് പുറമെ കൊറിയൻ ആയോധനകലയായ തായ്‌ക്വോണ്ടോ , മണിപ്പൂരി ആയോധനകലയായ ചാവോ , കളരി എന്നിവയിലും താരം പ്രാവീണ്യമുള്ളവളാണ്. കൂടാതെ 2014ൽ കൊച്ചിയിൽ മാമാങ്കം എന്ന പേരിൽ സ്വന്തം ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു. 2012-ൽ, 22 ഫീമെയിൽ കോട്ടയം…