കടക്കൽ ചന്ദ്രൻ 26 ന് അധികാരത്തിലേക്ക് – ‘വൺ ‘ എത്തുന്നു.

മെഗാ സ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രം ‘വൺ ‘ മാർച്ച് 26 ന് തീയേറ്ററുകളിലെത്തുന്നു. മമ്മൂക്കയുടെ കഥാപാത്രം കടക്കൽ ചന്ദ്രന് വേണ്ടി ആരാധകരെല്ലാം വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ബോബി-സഞ്ജയ് ടീമിൻറെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ശ്രീലക്ഷ്മി ആർ. നിർമിക്കുന്നു. ചിത്രത്തിൽ മധു, ബാലചന്ദ്രമേനോൻ എന്നിവർ അതിഥി വേഷത്തിൽ എത്തുന്ന വൻ താരനിര തന്നെ അണിനിരക്കുന്നു. മുരളി ഗോപി, ജോജു ജോർജ്, സിദ്ദീഖ്, രഞ്ജിത്,സലിം കുമാർ,സുരേഷ് കൃഷ്ണ, നിമിഷ സജയൻ, സുധീർ കരമന,അലന്സിയർ, ജഗദീഷ്,ശ്യാമപ്രസാദ്, സുദേവ് നായർ, നന്ദു, മാമുക്കോയ, പ്രേംകുമാർ,റിസബാവ, അബുസലിം, ശങ്കർ രാമകൃഷ്ണൻ,മാത്യു തോമസ്,ഗായത്രി അരുൺ,രശ്മി ബോബൻ,ബാലാജി,മേഘനാഥൻ,വി കെ ബൈജു,സുബ്ബലക്ഷ്മി,ഡോ.പ്രമീളാദേവി തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. റഫീഖ് അഹമ്മദിൻറെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപീസുന്ദർ ആണ്.ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ.…

‘ബിരിയാണി’ 26 നു വിളമ്പുന്നു.

സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ചിത്രം ‘ബിരിയാണി’ മാർച്ച് 26 നു തീയേറ്ററുകളിലെത്തുന്നു. കനി കുസൃതി പ്രധാന കഥാപാത്രമായ ചിത്രം നിരവധി ദേശീയ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഖദീജയെ അവതരിപ്പിച്ച കനിക്കു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുകയും ചെയ്തു. മതപരവും സാമൂഹികവുമായ മാനദണ്ഡങ്ങളുടെ പേരിൽ തന്റെ ആഗ്രഹങ്ങൾ മറച്ചുവെക്കാൻ നിർബന്ധിതയായ വിവാഹിതയായ ഒരു മുസ്ലീം സ്ത്രീയുടെ ജീവിതത്തെയാണ് ഈ സിനിമ വിവരിക്കുന്നത്. പ്രതീക്ഷയുടെ ഒരു പുതിയ മാർഗം കണ്ടെത്തുന്നതിലൂടെ, അപമാനത്തിന്റെയും ദുരിതത്തിന്റെയും അനാഥ ജീവിതം നയിക്കാൻ അവളെ പ്രേരിപ്പിക്കുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഈ സിനിമ യാഥാസ്ഥിതിക, മത, ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള ജീവിതത്തിന്റെ സത്ത ഉൾക്കൊള്ളുന്നു കനിയെ കൂടാതെ സുർജിത് ഗോപിനാഥ്, തോന്നയ്ക്കൽ ജയചന്ദ്രൻ, അനിൽ നെടുമങ്ങാട്,ജെ.ഷൈലജ, ശ്യാം റെജി,മൈത്രേയൻ…

ടോവിനോ തോമസ് ചിത്രം ‘കള’ 25 ന് തീയേറ്ററിലേക്ക്

ടോവിനോ തോമസ് നായകനായ രോഹിത് വി.എസ്. ചിത്രം ‘കള ‘ മാർച്ച് 25 നു തീയേറ്ററുകളിലെത്തുന്നു. ചിത്രത്തിൽ ടോവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, ആരിഷ്, മൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മനുഷ്യനും അവൻറെ വളർത്തു മൃഗവും തമ്മിലുള്ള പ്രത്യേക ബന്ധത്തെ പറ്റിയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ വളർത്തു മൃഗമായ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാസിഗാർ എന്ന നായയാണ് അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നേവിസ് സേവ്യറും സിജു മാത്യുവും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് യദു പുഷ്കരനും രോഹിത് വി.എസും. ഛായാഗ്രഹണം : അഖിൽ ജോർജ്.എഡിറ്റിംഗ് : ചമൻ ചാക്കോ.വിതരണം : സെഞ്ച്വറി ഫിലിംസ്സംഗീത സംവിധാനം : ഡാൻ വിൻസെൻറ്