“ഇങ്ങനൊരു നടനെ ഇനി കിട്ടാൻ ബുദ്ധിമുട്ടാണ്” ; തുടരും സ്പെഷ്യൽ വീഡിയോ പുറത്ത്

ഏപ്രിൽ 25 ന് റിലീസ് ചെയ്യാനിരിക്കുന്ന മോഹൻലാലിൻറെ ‘തുടരും’ എന്ന ചിത്രത്തിന്റെ ഒരു സ്പെഷ്യൽ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സംവിധായകൻ തരുൺ മൂർത്തിയടക്കം പ്രത്യക്ഷപ്പെടുന്ന ‘എൽ ദി മജെസ്റ്റിക്ക്’ എന്ന വിഡിയോയിൽ മോഹൻലാലിനൊപ്പമുള്ള ചിത്രീകരണസമയത്തുള്ള അനുഭവങ്ങൾ അണിയറപ്രവർത്തകർ പങ്കുവെയ്ക്കുന്നു. ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള മോഹൻലാലിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളായ രജപുത്ര വിഷ്വൽ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. 80കളിലും ,90കളിലുമായിറങ്ങിയ വരവേൽപ്പ്, മിഥുനം പോലുള്ള ചിത്രങ്ങളിലെ മോഹൻലാൽ കഥാപാത്രങ്ങളുടെ ഒരു പുതിയ പതിപ്പിനെ സൃഷ്ടിക്കാനാണ് താൻ ശ്രമിച്ചത് എന്നാണ് തരുൺ മൂർത്തി അവകാശപ്പെടുന്നത്. തരുൺ മൂർത്തിക്കൊപ്പം നിർമ്മാതാവ് എം രഞ്ജിത്ത്, സഹാതിരക്കഥാകൃത്തും, ഫോട്ടോഗ്രാഫറുമായ കെ.ആർ സുനിൽ, നടൻ ബിനു പപ്പു എന്നിവരും അനുഭവങ്ങൾ പങ്കിടുന്നു. “നിമിഷനേരംകൊണ്ട് അയാൾ അങ്ങ് മാറി, ഈ കഥാപാത്രം മോഹൻലാലിന് മാത്രമേ ചെയ്യാൻ കഴിയൂ, ഇനിയിതുപോലൊരു നടനെ…

‘കളങ്കാവല്‍’ സര്‍പ്രൈസ് അപ്ഡേറ്റുമായി മമ്മൂട്ടി

പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ എപ്പോഴും വിസ്മയിപ്പിക്കാറുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തിലെ നടനെയും താരത്തെയും തികച്ചും വേറിട്ട രീതിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്ത് പുറത്തുവരാനുള്ളത്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കളങ്കാവല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസിനെക്കുറിച്ചാണ് അത്. കളങ്കാവലിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ നാളെ രാവിലെ 11.11 ന് പുറത്തെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത് വിനായകന്‍ ആണ്. ‘കുറുപ്പ്’ എന്ന ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിന്‍ കെ ജോസ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നിവയാണ്…

റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് ” മെയ് 16-ന്

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷൻസ് നെട്ടൂരാൻ ഫിലിംസ് എന്നി ബാനറിൽ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച്,ഫെബി ജോർജ് സംവിധാനം ചെയ്യുന്ന ” റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് “എന്ന ചിത്രത്തിന്റെ റിലീസ് തീയതി,ടോവിനോ തോമസ്,ആന്റണി പെപ്പെ,അനശ്വര രാജൻ,മമിത ബൈജു എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. മെയ് പതിനാറിന് ഗുഡ്-വിൽ എന്റർടൈൻമെന്റ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. സണ്ണി വെയ്ൻ,സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്‌, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും അഭിനയിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന്…

ഈ മാസം ഒടിടിയിൽ സ്ട്രീമിങ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ ഇവ

വിഷു റിലീസായി തിയേറ്ററുകളിൽ എത്താനിരിക്കുന്നത് മലയാളികളുടെ ഇഷ്ട താരങ്ങളുടെ സൂപ്പർ ചിത്രങ്ങളാണ്. മമ്മൂക്കയുടെ ‘ബസൂക്ക’യും ബേസിലിന്റെ ‘മരണമാസും’ നസ്‌ലെന്റെ ‘ആലപ്പുഴ ജിംഖാന’യും അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’യും തിയേറ്ററുകളിൽ തകർക്കുമ്പോൾ ഒടിടിയിലും പുത്തൻ റിലീസുകളുടെ ചാകരയാണ്. ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രം മുതൽ മലയാളത്തിലെ കോമഡി പടങ്ങൾ വരെ വിഷു ആഘോഷമാക്കാൻ ഒടിടിയിൽ എത്തുന്നുണ്ട്. സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് പൈങ്കിളി. ശ്രീജിത്ത് ബാബു ആണ് സിനിമയുടെ സംവിധാനം. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. ഈ മാസം 11ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് ‘ഛാവ’. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത…

കാത്തിരിപ്പിനൊടുവില്‍ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക് എത്തുന്നു.

ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രം ആണ് ഗെറ്റ് സെറ്റ് ബേബി. മനോഹരമായ ഒരു കുഞ്ഞ് മലയാള ചിത്രം എന്നാണ് അഭിപ്രായങ്ങള്‍. ഗെറ്റ് സെറ്റ് ബേബി സിനിമ ഇനി ഒടിടിയിലേക്ക് എത്തുകയാണ്. മനോരമമാക്സിലൂടെ ഉണ്ണി മുകുന്ദൻ ചിത്രം ഒടിടിയിലേക്ക് വൈകാതെ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്‍തിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഉണ്ട്. കിംഗ്സ്മെൻ എൽഎൽപിയുടെയും സ്‍കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ…

മമ്മൂട്ടിയുടെ ബസൂക്ക റിലീസിനൊരുങ്ങി.

മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക .മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് . ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർ ടൈനറാണ് ബസൂക്ക . ചിത്രത്തിൻ്റേതായി…

65 വയസുള്ള മോഹന്‍ലാലിന് 30 വയസുകാരിയായ കാമുകി; ആരാധകര്‍ക്ക് മറുപടിയുമായി മാളവിക

എമ്പുരാന്‍ പോലുള്ള ബിഗ് ബജറ്റ് പടത്തിന് ശേഷം കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള സിനിമകളുമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ഹൃദയപൂര്‍വ്വം.’ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരിയായ മാളവിക മോഹനനാണ് നായിക വേഷം അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അടുത്തിടെ മാളവിക രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ആദ്യ ഷെഡ്യൂളിലെ തന്റെ ഭാഗങ്ങള്‍ മനോഹരമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചത്. ഒപ്പം മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി പങ്കുവെച്ചിരുന്നു, ഇതിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. എല്ലാവര്‍ക്കും സിനിമയുടെ വിശേഷങ്ങളാണ് അറിയേണ്ടിയിരുന്നത്.എന്നാല്‍ വളരെ മോശമായ രീതിയില്‍ ഇതിനോട് പ്രതികരിച്ചവരുമുണ്ട്. ഹൃദയപൂര്‍വ്വത്തില്‍ മാളവികയെ പോലൊരു ചെറുപ്പക്കാരി മുതിര്‍ന്ന നടനായ മോഹന്‍ലാലിന്റെ നായികയാവുന്നു എന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ഇത്രയും പ്രായവ്യത്യാസമുള്ളതിനെ ചോദ്യം ചെയ്ത് എത്തിയ ആരാധകന് കിടിലന്‍ മറുപടി…

‘ആരുണ്ടാക്കിയതായാലും പുച്ഛം മാത്രം’; ‘എംപുരാൻ’ വിവാദങ്ങളിൽ പ്രതികരിച്ച് വിജയരാഘവൻ

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ‌ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ചിത്രത്തിന് എതിരെ പല കോണുകളിൽ നിന്ന് വിമർശനങ്ങളുയർന്നതോടെ ചിത്രത്തിന്റെ റീ എഡിറ്റ് പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കി. ഇപ്പോൾ തിയറ്ററുകളിൽ ചിത്രത്തിന്റെ റീ എഡിറ്റ് പതിപ്പുകളാണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടൻ വിജയരാഘവൻ. എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ താൻ പുച്ഛത്തോടെയാണ് കാണുന്നതെന്നും വിജയരാഘവൻ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിനോട് പറഞ്ഞു. “എംപുരാനുമായി ബന്ധപ്പെട്ടുണ്ടായ വി​വാദങ്ങളെ വളരെ പുച്ഛത്തോടെയാണ് ഞാൻ കാണുന്നത്, തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്. അത് ആരുണ്ടാക്കിയാലും ശരി. നിരവധി അഭ്യൂഹങ്ങളും വേർഷനുമൊക്കെ ഞാൻ കേൾക്കുന്നുണ്ട്. അതൊക്കെ ആളുകൾക്ക് എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് പറയാം. പക്ഷപാതപരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും എളുപ്പമാണ്. എന്നിരുന്നാലും വിവാദത്തിനപ്പുറം, ആത്യന്തികമായി പ്രേക്ഷകന് അല്ലെങ്കിൽ മനുഷ്യന് എന്തെങ്കിലും ​ഗുണം വേണ്ടേ.…

എമ്പുരാൻ ചിത്രത്തിൻ്റെ ബഡ്ജറ്റ് നിങ്ങളുടെ ഊഹത്തിനേക്കാൾ കുറവായിരിക്കും: പൃഥ്വിരാജ്

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിൻ്റെ തിരക്കഥയെഴുതിയത് മുരളി ഗോപിയാണ്. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27ന് പുറത്തിറങ്ങുകയാണ്. ചിത്രത്തിൻ്റെ പ്രഖ്യാപനം വന്നതുമുതൽ സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോൾ ചിത്രത്തിൻ്റെ ബഡ്ജറ്റിനെ കുറിച്ച് സംസാരിക്കുകയാണ് എമ്പുരാൻ്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. എമ്പുരാൻ സിനിമയുടെ ബഡ്ജറ്റ് സിനിമയുടെ അണിയറപ്രവർത്തകർ ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്. സിനിമ കാണുമ്പോൾ നിങ്ങൾക്ക് തോന്നുന്ന ബഡ്ജറ്റ് എത്രയാണോ അതാണ് ചിത്രത്തിൻ്റെ ബഡ്ജറ്റ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാൽ നിങ്ങളുടെ ഊഹം യഥാർത്ഥ ബഡ്ജറ്റിനേക്കാൾ കൂടുലായിരിക്കും എന്നും അദ്ദേഹം പറയുന്നു. അതാണ് മലയാള സിനിമയെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

വിവാഹ വേഷത്തിൽ ജി പി – അമ്പരന്ന് ആരാധകർ!!

മലയാളത്തിലെ മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകാരനും നടനുമൊക്കെയാണ് ജി പി എന്ന ചുരുക്കപ്പേരിൽ അറിയപെടുന്ന ഗോവിന്ദ് പദ്മസൂര്യ. ഏറ്റവും കൂടുതൽ പെൺകുട്ടികൾ ആരാധകരായിട്ടുള്ള താരം കൂടിയാണ് ജി പി. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകാരനായെത്തി പ്രേക്ഷകരുടെ മനം കവർന്ന താരത്തിനു സോഷ്യൽ മീഡിയയിലും അല്ലാതെയും നിരവധി ആരാധകരാണുള്ളത്. എന്നാൽ ഇപ്പോൾ എല്ലാ ആരാധികമാരെയും അമ്പരപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ജി പി യുടെ ഒരു ഫോട്ടോ. നടി ദിവ്യ പിള്ളക് ഒപ്പം തുളസിമാല ചാർത്തി നിൽക്കുന്ന ജി പി യുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. ചിത്രം പുറത്തു വന്നതോടെ രഹസ്യമായി താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്നതാണ് ആരാധകരുടെ സംശയം. എന്നാൽ ചിത്രത്തെ കുറിച്ചു ജി പി യോ ദിവ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.…