ചുവപ്പ് ഡ്രെസ്സിൽ ഗ്ലാമറായി പ്രിയാമണി – വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.

മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് വന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം പ്രിയാമണി, രണ്ടായിരത്തി നാലിൽ ഭാരതി രാജ സംവിധാനം ചെയ്ത ‘കണ്‍കളാല്‍ കൈത് സെയ്‌’ എന്ന ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങുന്നത്. ബോളിവുഡ് നടി വിദ്യ ബാലന്‍ താരത്തിന്റെ ബന്ധുവാണ്.

പൃഥ്വിരാജ് നായകനായ ‘സത്യം’ എന്ന ചിത്രമാണ് പ്രിയാമണി മലയാളത്തില്‍ ആദ്യമായി അഭിനിയിച്ച ചിത്രം. 2005ല്‍ തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്രയുടെ അത് ഒരു കനാ കാലം എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാൽ വാണിജ്യ പരമായി വലിയ വിജയം നേടാൻ ഈ രണ്ടു ചിത്രങ്ങൾക്കും സാധിച്ചില്ല.

ഒറ്റനാണയം, പ്രാഞ്ചിയേട്ടന്‍ ആൻഡ് ദി സെയിന്റ്, ഗ്രാന്‍ഡ് മാസ്റ്റര്‍, തുടങ്ങിയ മലയാളചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്, ഒണ്‍ലി വിഷ്ണുവര്‍ധന്‍ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. .

2007ല്‍ പരുത്തിവീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 2008ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.

ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും ഗസ്റ്റ് ആയും എത്തുന്ന താരത്തിന്റെ വേഷവിധാനങ്ങൾ എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്.ചുവന്ന ഡ്രസ്സിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ വളരെ പെട്ടന്ന് തന്നെ വൈറലായി മാറിയിരിക്കുകയാണ്

Related posts