കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച സിനിമ ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ ടീസർ റിലീസ് ചെയ്യുന്നു.

കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ സിനിമയുടെ ആദ്യ ടീസർ മാർച്ച് 25 ന് ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു.

ഭഗത് മനുവൽ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ ശാന്തീകൃഷ്ണ, ആനന്ദ് സൂര്യ, സുനിൽ സുഗത, കൊച്ചുപ്രേമൻ, മുരളി, പ്രജുഷ, ബേബി ഗൗരി നന്ദ, അഞ്ചു നായർ, മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ആലിക്കോയ, ജീവൻ കഴക്കൂട്ടം, കുട്ട്യേടത്തി വിലാസിനി, ബാബു ബാലൻ, ബിജുലാൽ തുടങ്ങിയവരും അഭിനയിക്കുന്നു.

എ ജി എസ് മൂവി മേക്കേഴ്സിൻറെ ബാനറിൽ വിനോദ് കൊമ്മേരി, മുരളി പിള്ള,ശ്രീജിത്ത് എന്നിവർ ചേർന്നു നിർമിച്ച ചിത്രം ഏപ്രിൽ 2 ന് തീയേറ്ററുകളിലെത്തും. അർജുനൻ മാഷ് അവസാനമായി സംഗീതം നൽകിയ ചിത്രം കൂടിയാണ് വെള്ളാരം കുന്നിലെ വെള്ളിമീനുകൾ.

അജീഷ് മാത്യു , രാജീവ് വിജയ് എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ശ്രീനിവാസ് കൃഷ്ണയാണ്. രാജീവ് അലുങ്കലിൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അർജുനൻ മാഷാണ്.

Related posts