1992 ൽ തിയ്യറ്ററുകളിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ വിയറ്റ്‌നാം കോളനിയിലൂടെ ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷ കരുടെ ഇഷ്ട നടിയാണ് രാധിക. നിരവധി ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്ത രാധിക, ലാൽ ജോസ് സവിധാനം ചെയ്ത എക്കാലത്തെയും ഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.
കലാലയ ജീവിതത്തിന്റെ കഥപറഞ്ഞ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിൽ റസിയ എന്ന കഥാപാത്രമാണ് രാധിക അവതരിപ്പിച്ചത്. പൃഥ്വിരാജും കാവ്യാമാധ വനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു. റസിയ എന്ന ആ ഒറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ രാധികക്ക് കഴിഞ്ഞു.
ലൈഫ് ഈസ് ബ്യൂട്ടിഫുൾ,ഡാർലിംഗ് ഡാർലിംഗ്,ഷാർജ ടു ഷാർജ,വൺമാൻ ഷോ.വാർ ആൻഡ് ലൗ.ദൈവനാമത്തിൽ.ക്ലാസ് മേറ്റ്.ചങ്ങാതി പൂച്ച, മിഷൻ 90 ഡേയ്സ്, നസ്രാണി, വൺവേ ടിക്കറ്റ്, മിന്നാമിന്നികൂട്ടം, ട്വന്റി 20, ഡാഡി കൂൾ,ഇൻ ഗോസ്റ്റ് ഹൗസ് ഇൻ,ബെസ്ററ് ഓഫ് ലക്ക്, കുടുംബ ശ്രീ ട്രാവൽസ്,കഥയിലെ നായിക,കോബ്ര, മായാമോഹിനി,അന്നും ഇന്നും എന്നും,പകരം, തുടങ്ങിയ നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
സിനിമക്ക് പുറമെ നിരവധി ആൽബങ്ങളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുള്ള താരം വിവാഹ ശേഷംസിനിമയിൽ നിന്നും നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ്. വിവാഹ ശേഷം ദുബായിൽ താമസമാക്കിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.
മലയാളികയുടെ ഇഷ്ട താരം പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. അതീവ സുന്ദരിയായിട്ടാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
റസിയ തന്നെയാണോ ഇതെന്നാണ് ആരാധകരുടെ സംശയം.