അതീവ സുന്ദരിയായി രാധിക. ക്ലാസ്‌മേറ്റ്സിലെ റസിയയാണോ ഇത് എന്ന സംശയത്തിൽ ആരാധകർ!!….

1992 ൽ തിയ്യറ്ററുകളിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ വിയറ്റ്‌നാം കോളനിയിലൂടെ ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷ കരുടെ ഇഷ്ട നടിയാണ് രാധിക. നിരവധി ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്ത രാധിക, ലാൽ ജോസ് സവിധാനം ചെയ്ത എക്കാലത്തെയും ഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. കലാലയ ജീവിതത്തിന്റെ കഥപറഞ്ഞ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിൽ റസിയ എന്ന കഥാപാത്രമാണ് രാധിക അവതരിപ്പിച്ചത്. പൃഥ്വിരാജും കാവ്യാമാധ വനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു. റസിയ എന്ന ആ ഒറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ രാധികക്ക് കഴിഞ്ഞു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ,ഡാർലിംഗ് ഡാർലിംഗ്,ഷാർജ ടു ഷാർജ,വൺമാൻ ഷോ.വാർ ആൻഡ് ലൗ.ദൈവനാമത്തിൽ.ക്ലാസ് മേറ്റ്.ചങ്ങാതി പൂച്ച, മിഷൻ 90 ഡേയ്സ്, നസ്രാണി, വൺവേ ടിക്കറ്റ്, മിന്നാമിന്നികൂട്ടം, ട്വന്റി…

Nedumudi Venu

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്‌ നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ. വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. ആദ്യ ജീവിതം ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി 1948 മെയ് 22ന് ജനിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു…

നടൻ മേള രഘു അന്തരിച്ചു.

നടൻ മേള രഘു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.വീട്ടിൽ വച്ചുണ്ടായ പരിക്കിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. 1980 ൽ കെ ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രത്തിലൂടെയാണ് രഘു സിനിമാ ലോകത്തേക്ക് എത്തുന്നത്. ചിത്രത്തിലെ സർക്കസ് കോമാളിയായ രഘു എന്ന നായകനായി അദ്ദേഹം അഭിനയിച്ചു. ചിത്രം റിലീസ് ചെയ്തതിന് ശേഷം അദ്ദേഹം തൻറെ പേര് പുത്തൻവേലി ശശിധരനിൽ നിന്ന് മേള രഘു എന്നാക്കി മാറ്റാൻ തീരുമാനിച്ചു. അത് പിന്നീട് അദ്ദേഹത്തിന്റെ സ്ക്രീൻ നാമമായി മാറി. പ്രേം നസീർ, ജയൻ എന്നിവരുൾപ്പെടെയുള്ള താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു കാലഘട്ടത്തിൽ ഒരു കുള്ളൻ നടനെ ഒരുനായകനായി അവതരിപ്പിച്ചതിനാൽ ചിത്രം അന്ന് പ്രധാനവാർത്തകളായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയും ഒരു സപ്പോർട്ടിംഗ് റോളിൽ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ മേള എന്ന സിനിമ അങ്ങനെ രഘുവിനും വഴിത്തിരിവായി. ആ…

‘ചെമ്പോസ്‌കി’ക്ക് വിവാഹവാർഷിക ആശംസ നേർന്ന് നടൻ ചെമ്പൻ വിനോദ്..

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നടനാണ് ചെമ്പൻ വിനോദ് ജോസ്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പല സിനിമകളിലും സഹനടനായും വില്ലനായും മികച്ച പ്രകടനം കാഴ്‌ചവെക്കാൻ താരത്തിന് കഴിഞ്ഞു. അനില്‍ രാധാകൃഷ്‌ണ മേനോന്‍ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. 2018 ൽ ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി. കൂടാതെ 2016 ലെ മികച്ച സ്‌പോർട്ടിങ് ആക്ടർ, 2017 ലെ മിക്കച്ച വില്ലൻ എന്നിവക്കുള്ള വനിതാ ഫിലിം അവാർഡുകളും നേടി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് ചെമ്പൻ വിനോദ് ആയിരുന്നു. ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’…