പ്രശസ്ത സിനിമാ സീരിയൽ നടൻ കെ.ടി.എസ്.പടന്നയിൽ അന്തരിച്ചു.നാടകങ്ങളിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളം കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്.
21-ാം വയസ്സിൽ നാടക കലാകാരനായി അഭിനയജീവിതം ആരംഭിച്ച അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.1995 ൽ രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. നിരവധി ടെലിവിഷൻ കോമഡി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സപ്പോർട്ടിങ്,കോമഡി വേഷങ്ങളിലൂടെ അറുപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം , വൃദ്ധൻമരെ സൂക്ഷിക്കുക്ക, വാമനപുരം ബസ് റൂട്ട് തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ കോമഡി വേഷങ്ങൾ പ്രേക്ഷകർ എന്നും ഓർമിക്കുന്നവയാണ്.
അഗ്രജൻ,ത്രീമെൻ ആർമി,കളമശ്ശേരിയിൽ കല്യാണ യോഗം,കീർത്തനം,ആദ്യത്തെ കൺമണി,കാക്കക്കും പൂച്ചക്കും കല്യാണം,വൃദ്ധന്മാരെ സൂക്ഷിക്കുക, സ്വപ്‌ന ലോകത്തേ ബാലഭാസ്‌കരൻ,ഹാർബർ,ഹിറ്റ്‌ലിസ്റ്റ്,സത്യഭാമയ്ക്കോരു പ്രാണായലേഖനം, ദില്ലിവാല രാജാജുമാരൻ,ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ,കല്യാണപിറ്റെന്നു, ന്യൂസ്‌പേപ്പർ ബോയ്,കോട്ടപുരത്തേ കൊട്ടുകുടുമ്പം,കഥാനായകൻ,അമ്മ അമ്മായി അമ്മ, ആയുഷ്മാൻ ഭവ,മന്ത്രികുമാരൻ,ശ്രീകൃഷ്ണപുരത്തു നക്ഷത്രതിളക്കം,ഒന്നാംവട്ടം കാണ്ടപ്പോൾ,സ്വാതന്ത്ര്യം,ദി ഗോഡ്മാൻ,മനസിൽ ഒരു മഞ്ഞുതുള്ളി,വർണ്ണാക്കാഴ്ചകൾ,പ്രിയപ്പെറ്റ മുത്തുവിനു,ആകാശത്തെ പറവകൾ, മേഘസന്ദേശം,നിന്നെയും തേടി,സഹോദരൻ സഹദേവൻ,വാമനപുരം ബസ് റൂട്ട്,കണ്ണിനും കണ്ണാടിക്കും,ആകാശം,സ്രാവ്,മലബാർ വെഡ്ഡിംഗ്,സൻമനസുള്ളവൻ അപ്പുകുട്ടൻ,ബ്ലാക്ക് ഡാലിയ,ദി എസ്കേപ്പ്,അണ്ണാരക്കണ്ണാനും തന്നാലായത്,നല്ല ആശയം,മഹാരാജ ടോക്കീസ്,ബ്രഹ്മശാസ്ത്രം,ഒരു സ്മാൾ ഫാമിലി,മലയാളനാട്,ശ്വാസം ,അവരുടെ വീട്,കുഞ്ഞിരാമായണം,അമർ അക്ബർ ആന്റണി,കിംഗ് ലയർ,ഒരു മുത്തശ്ശി ഗദ,രക്ഷാധികാരി ബൈജു ഒപ്പു,ഗിരിനഗറിനടുത്തുള്ള ചിരിക്കുന്ന അപ്പാർട്ട്മെന്റ്,മിന്നൽ മുരളി തുടങ്ങിയവ അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്.
മലയാള സിനിമക്ക് പുറമെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടിണ്ട്.
സൂര്യ ടിവിയിലെ തേനും വയമ്പും,കൊച്ചു ടിവിയിലെ കുട്ടികളെ ഒരു കഥപറയാം,മഴവിൽ മനോരമയിലെ തട്ടീം മുട്ടീം,ദൂരദർശനിലെ പകിട പകിട പമ്പരം,ഏഷ്യാനെറ്റിലെ സന്മനസുള്ളവർക് സമാധാനം തുടങ്ങിയവ അദ്ദേഹം അഭിനയിച്ച സീരിയലുകളാണ്.