ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി. ആനന്ദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ തേന്മാവിൻ കൊമ്പത്ത്,മിന്നാരം,ചന്ദ്രലേഖ എന്നിവയുടെ ഛായാഗ്രാഹകനായിരുന്നു. ‘തേന്മാവിൻ കൊമ്പത്ത് ‘ എന്ന ചിത്രത്തിൻറെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡിന് അർഹനായി.
തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കനാ കണ്ടേൻ, അയൻ, കോ, മാട്രാൻ, അനേഗൻ, കവൻ, കാപ്പാൻ തുടങ്ങി ഏഴോളം ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്നു.
മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി സിനിമകൾക്ക് വേണ്ടി അദ്ദേഹം കാമറ ചലിപ്പിച്ചിട്ടുണ്ട്. തമിഴ് ചിത്രങ്ങളായ കാതൽ ദേശം,നേരുക്ക് നേർ,മുതൽവൻ, വിരുമ്പികിരേൻ, ശിവാജി, തെലുങ്ക് ചിത്രമായ പുണ്യ ഭൂമി നാ ദേശം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു. രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ശിവാജിയിലൂടെ ഛായാഗ്രാഹകനുള്ള ഫിലിം ഫെയർ അവാർഡിന് അർഹനാക്കി. മണിരത്നം ചിത്രമായ ‘തിരുടാ തിരുടി’ യിലെ ഗാനത്തിൻറെ ചിത്രീകരണം ലോക ശ്രദ്ധയാകർഷിച്ചു.ഹിന്ദി ചിത്രങ്ങളായ ജോഷ്, കാക്കി, ദി ലെജൻഡ് ഓഫ് ഭഗത് സിങ്, നായക്,ഡോലി സജാ കെ രേഖ്‌നാ എന്നീ ചിത്രങ്ങളുടെയും ക്യാമറാമാൻ ആയിരുന്നു.