ജയശ്രീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കിടാചലം, ഉദ യശങ്കർ എന്നിവർ ചേർന്നു നിർമിക്കുന്ന അഞ്ചിൽ ഒരാൾ തസ്കരൻ എന്ന ചിത്രം സോമൻ അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ എസ്. വെങ്കിട്ടരാമൻ. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവുമെഴുതി.

സിദ്ധാർഥ് രാജൻ, രൺ ജി പണിക്കർ, സലിംകുമാർ, ഇന്ദ്രൻസ്, ഹരീഷ് പേരടി, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, പാഷാണം ഷാജി, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, തിരു, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അംജത് മൂസ,സജീദ് പുത്തലത്ത്, അനിയപ്പൻ, പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന, കലാഭവൻ സതീഷ്, മൻരാജ്, അനുറാം, നസീർ കൂത്ത്പറമ്പ്, ശ്രവണ, അംബിക, സാധിക വേണുഗോപാൽ, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവരഭിനയിക്കുന്നു.

മണികണ്ഠൻ പി. എസ്. ഛായാഗ്രാഹണവും സന്ദീപ് നന്ദകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു.പി. കെ. ഗോപി, പി. ടി. ബിനു എന്നിവരുടെ വരികൾക്ക് അജയ് ജോസഫ് സംഗീതം പകർന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര.ഷെബീറലി കലാസംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്ണൻ മങ്ങാട് വസ്ത്രാലങ്കാരവും അനിൽ പേരാമ്പ്ര നിശ്ചലഛായാഗ്രാ ഹണവും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ എക്‌സികുട്ടീവ് നസീർ കൂത്തുപറമ്പ്. പ്രൊഡക്ഷൻ മാനേജർ വിബിൻ മാത്യു പുനലൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി. സഹസംവിധാനം കൃഷ്ണകുമാർ ഭട്ട്, സരീഷ് പുളിഞ്ചേരി, സുനീഷ് സാമി, അനീഷ് തങ്കപ്പൻ. സംഘട്ടനം അംജത് മൂസ (സാമ), നൃത്തസംവിധാനം സഹീർ അബ്ബാസ്. വാർത്തകൾ ഏബ്രഹാംലിങ്കൺ. പരസ്യകല സത്യൻസ്. ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽ പുരോഗമിക്കുന്നു.
