അഞ്ചിൽ ഒരാൾ തസ്കരൻ ചിത്രീകരണം ആരംഭിച്ചു.

ജയശ്രീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കിടാചലം, ഉദ യശങ്കർ എന്നിവർ ചേർന്നു നിർമിക്കുന്ന അഞ്ചിൽ ഒരാൾ തസ്കരൻ എന്ന ചിത്രം  സോമൻ അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ എസ്. വെങ്കിട്ടരാമൻ. ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും  സംഭാഷണവുമെഴുതി. സിദ്ധാർഥ് രാജൻ, രൺ ജി പണിക്കർ, സലിംകുമാർ, ഇന്ദ്രൻസ്, ഹരീഷ് പേരടി, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, പാഷാണം ഷാജി, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, തിരു, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അംജത് മൂസ,സജീദ് പുത്തലത്ത്, അനിയപ്പൻ, പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന, കലാഭവൻ സതീഷ്, മൻരാജ്, അനുറാം, നസീർ കൂത്ത്പറമ്പ്, ശ്രവണ, അംബിക, സാധിക വേണുഗോപാൽ, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ്‌ തുടങ്ങിയവരഭിനയിക്കുന്നു. മണികണ്ഠൻ പി. എസ്‌. ഛായാഗ്രാഹണവും  സന്ദീപ് നന്ദകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു.പി. കെ. ഗോപി, പി. ടി. ബിനു എന്നിവരുടെ വരികൾക്ക് അജയ്…

ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി. ആനന്ദ് അന്തരിച്ചു.

ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി. ആനന്ദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ തേന്മാവിൻ കൊമ്പത്ത്,മിന്നാരം,ചന്ദ്രലേഖ എന്നിവയുടെ ഛായാഗ്രാഹകനായിരുന്നു. ‘തേന്മാവിൻ കൊമ്പത്ത് ‘ എന്ന ചിത്രത്തിൻറെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡിന് അർഹനായി. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കനാ കണ്ടേൻ, അയൻ, കോ, മാട്രാൻ, അനേഗൻ, കവൻ, കാപ്പാൻ തുടങ്ങി ഏഴോളം ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്നു. മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി സിനിമകൾക്ക് വേണ്ടി അദ്ദേഹം കാമറ ചലിപ്പിച്ചിട്ടുണ്ട്. തമിഴ് ചിത്രങ്ങളായ കാതൽ ദേശം,നേരുക്ക് നേർ,മുതൽവൻ, വിരുമ്പികിരേൻ, ശിവാജി, തെലുങ്ക് ചിത്രമായ പുണ്യ ഭൂമി നാ ദേശം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു. രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ശിവാജിയിലൂടെ ഛായാഗ്രാഹകനുള്ള ഫിലിം ഫെയർ അവാർഡിന് അർഹനാക്കി. മണിരത്നം ചിത്രമായ ‘തിരുടാ തിരുടി’ യിലെ ഗാനത്തിൻറെ ചിത്രീകരണം ലോക ശ്രദ്ധയാകർഷിച്ചു.ഹിന്ദി ചിത്രങ്ങളായ ജോഷ്,…