ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിവാഹിതയായി.

മലയാളികളുടെ പ്രിയതാരമായ ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിഹാഹിതയായി.1988 മുതൽ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഊർമിള ഉണ്ണി. നെഗറ്റീവ് കഥാപാത്രം പോസിറ്റീവ് കഥാപാത്രം എന്നിങ്ങനെ ഏതു കഥാപാത്രത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഉർമിളയുടെ മകൾ ഉത്തര ഉണ്ണിയും അമ്മയുടെ പാത പിന്തുടർന്ന് അഭിനയത്തിലും നൃത്തത്തിലും സജീവമാണ്.എന്നാൽ ഇപ്പോൾ ഉർമിളയുടെ മകൾ ഉത്തരയുടെ വിവാഹ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ ആയിരുന്നു ബിസിനസ്സ് കാരനായ നിതേഷുമായിട്ടുള്ള ഉത്തരയുടെ വിവാഹം. മലയാളികളുടെ പ്രിയ നടി സംയുക്തമേനോനും ചടങ്ങിൽ പങ്കെടുത്തു.

2020 ഏപ്രിൽ അഞ്ചിനായിരുന്നു ഉത്തരയും നിതേഷും തമ്മിലുള്ള വിവാഹ നിശ്ചയം.

കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെച്ച വിവാഹം ഒരു വർഷത്തിനു ശേഷം വിവാഹ നിശ്ചയം നടത്തിയ അതേ ദിവസം തന്നെ നടത്തിയിരിക്കുകയാണ്.

താരത്തിൻറെ വിവാഹ ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധിപേരാണ് താരത്തിന് വിവാഹാശംസകൾ നേർന്നത്.

Related posts