നാടകകൃത്തും നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.

മലയാള നടനും നാടകകൃത്തും എഴുത്തുകാരനും സംവിധായകനുമായ പി.ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയുടെ അരങ്ങിലും അണിയറയിലും ‘ബാലേട്ടൻ’ എന്ന സ്നേഹപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം മലയാള സിനിമയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെ എന്നും അനുസ്മരിക്കുന്നതാണ്. മാസങ്ങളായി മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലർച്ചെ മരിച്ചു.

തിരക്കഥാകൃത്തും നടനുമായി മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ച പദ്മനാഭൻ ബാലചന്ദ്രൻ നായർ 1952 ഫെബ്രുവരി 2 ന് പദ്മനാഭ പിള്ളയുടെയും സരസ്വതി ഭായിയുടെയും മകനായി കേരളത്തിലെ കൊല്ലം ജില്ലയിലെ ശാസ്താമക്കോട്ട ഗ്രാമത്തിൽ ജനിച്ചു.

റിച്ചാർഡ് ആറ്റൻബറോയുടെ 1982 ലെ ഗാന്ധി എന്ന ചലച്ചിത്രത്തിലൂടെ അദ്ദേഹം തന്റെ അഭിനയജീവിതം ആരംഭിച്ചു. അഗ്നിദേവൻ, ജലമർമരം,പുനരധിവാസം, വക്കാലത്ത് നാരായണൻകുട്ടി, മലയാളി മാമന് വണക്കം,ശിവം, ശേഷം, ഇവർ, മഹാസമുദ്രം,നീലത്താമര, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, പോപ്പിൻസ്, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, ഇതു പാതിരാമണൽ , ഡേവിഡ് & ഗോലിയാത്, ഇമ്മാനുവേൽ, താങ്ക് യു, ഹോട്ടൽ കാലിഫോർണിയ, കടൽ കടന്നൊരു മാത്തുക്കുട്ടി, സ്വന്തം ക്ളീറ്റസ്, നടൻ, സൈലൻസ്, കാഞ്ചി, ജിൻജർ, മോസയിലെ കുതിര മീനുകൾ, ലോ പോയിൻറ്, ആംഗ്രി ബേബീസ് ഇൻ ലൗ, മംഗ്ലീഷ്, ജോൺ പോൽ വാതിൽ തുറക്കുന്നു, ആക്ച്വലി, മസാല റിപ്പബ്ലിക്ക്, 32-അദ്ധ്യായം 23 -വാക്യം, ലൈഫ് ഓഫ് ജോസൂട്ടി, അച്ഛാ ദിൻ, ചാർളി, മനസാന്തരപ്പെട്ട യെസ്ഡി, ഹലോ നമസ്‌തെ, കമ്മട്ടി പാടം, അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ, പാ വാ , ഓൾ ഓഫ് അസ്, കിസ്മത്, സമർപ്പണം, പുത്തൻ പണം, കെയർ ഓഫ് സൈറ ബാനു, മെല്ലെ, ഹാദിയ്യ ,വിമാനം,സഖാവ്, ഒരു കാറ്റിൽ ഒരു പായ്കപ്പൽ, ഏദ, ആതിരൻ, കോളാമ്പി, വാർത്തകൾ ഇതുവരെ, എടക്കാട് ബറ്റാലിയൻ, താക്കോൽ, ഓപ്പറേഷൻ ജാവ, ഒൺ, കുറുപ്പ്, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

അങ്കിൾ ബൺ, ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, മാനസം,പുനരധിവാസം, പോലീസ്, ഇവാൻ മേഘരൂപൻ, കമ്മട്ടിപ്പാടം,എടക്കാട് ബറ്റാലിയൻ തുടങ്ങിയസിനിമയുടെ തിരക്കഥയും അദ്ദേഹം എഴുതി. കവി ടി. പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമ ‘ഇവൻ മേഘരൂപൻ’ 2012 ൽ അദ്ദേഹം സംവിധാനം ചെയ്തു.

അദ്ദേഹത്തിൻറെ നാടക കൃതികളുടെ സമാഹാരമായ ‘പാവം ഉസ്മാൻ’ 1989 ൽ കേരള സാഹിത്യ അക്കാദമി അവാർഡും കേരള പ്രൊഫഷണൽ നാടക അവാർഡും ലഭിച്ചു

Related posts