അതീവ ഗ്ലാമർ ലുക്കിൽ ‘മീര നന്ദൻ’ – വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

രണ്ടായിരത്തി എട്ടിൽ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മുല്ല’ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച മീര നന്ദൻ മലയാളികളുടെ ഇഷ്ട നടിയായി മാറി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് താരം അഭിനയ രംഗത്തേക് കടന്നു വന്നത്.

മലയാള സിനിമയിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ മീര പിന്നീട് തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.

പൃഥ്വിരാജ് നായക വേഷത്തിൽ എത്തിയ ‘പുതിയ മുഖം’, കേരളാ കഫെ, പത്താം നിലയിലെ തീവണ്ടി,പുള്ളിമാൻ,എൽസമ്മ എന്ന ആൺകുട്ടി, അയ്യനാർ, ഒരി ടത്ത് ഒരു പോസ്റ്റ് മാൻ,സ്വപ്ന സഞ്ചാരി, മല്ലുസിംഗ്, സീനിയേഴ്സ്, മദിരാശി, ലോക് പാൽ, റെഡ് വൈൻ, ഭൂമിയുടെ അവകാശികൾ, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങിയവ മലയാളത്തിലെ പ്രധാന ചിത്രങ്ങളാണ്.

ദുബായിലെ ഒരു സ്വകാര്യ റേഡിയോയിൽ ഇപ്പോൾ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന താരം മോഡലിങ് രംഗത്തും സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ എന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Related posts