മാലിദ്വീപിൽ അവധി ആഘോഷിച്ച് കനിഹ – ബിക്കിനിയിൽ അതീവ ഗ്ലാമറസായി താരം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം. 2002ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന കനിഹ അവതാരകയായും തിളങ്ങിയിട്ടുണ്ട്.

മലയാളസിനിമയിൽ ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന താരമായിരുന്നു കനിഹ അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സത്യൻ അന്തിക്കാട് ചിത്രം ‘ഭാഗ്യദേവത’ യിലെ അഭിനയത്തിലൂടെ താരം ഏറെ ശ്രധിക്കപെടുകയും മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറുകയും ചെയ്തു.

നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്. പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു ഇത്. നിരവധി അവാർഡുകളും ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ താരം നേടിയിട്ടുണ്ട്.

മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരം സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. തന്റെ പുതിയ വിഷേശങ്ങളും ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കുടുംബസമേതം മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന താരത്തിന്റെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയം. അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരം ഇപ്പോൾ ആരാധകരുടെ എല്ലാം ഹൃദയം കീഴടക്കിയിരിക്കുകയാണ്. വളരെ നല്ല അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇത്രയും ഹോട്ട് ആയിട്ട് ഇതുവരെ കണ്ടിട്ടില്ലാ എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

Related posts