സണ്ണി വെയ്ൻ നായകനായ റൊമാന്റിക് ചിത്രം ‘അനുഗ്രഹീതൻ ആന്റണി’ മാർച്ച് 26 ന് റിലീസ് ചെയ്യുന്നു.

സംവിധായകൻ പ്രിൻസ് ജോയ് സണ്ണി വെയ്‌നിനെ നായകനാക്കി സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് അനുഗ്രഹീതൻ ആന്റണി .

സണ്ണി വെയ്‌നും ഗൗരി കിഷനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്,സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ് ,സിദ്ദിഖ് ,ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി,മണികണ്ഠൻ എന്നിവരും അഭിനയിക്കുന്നു.

ലെക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമ്മിക്കുന്നത്.മനു മഞ്ജിത്തിന്റെ വരികൾക്ക് ഗാനം രചിച്ചിരിക്കുന്നത് അരുൺ മുരളീധരനാണ്.

ഛായാഗ്രഹണം എസ് സെൽവകുമാർ.എഡിറ്റിംഗ് അപ്പു ഭട്ടതിരി. ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥ എഴുതിയിരിക്കുന്നത് നവീൻ റ്റി മണിലാൽ ആണ്.

Related posts