കെട്ടിടത്തിൻറെ മുകളിൽ നിന്നു താഴെ വീണു നടൻ ഫഹദ് ഫാസിലിന് പരിക്ക്- ഷൂട്ടിങ്ങിൽ നിന്നും ഇടവേള എടുത്ത് താരം.


‘മലയൻ കുഞ്ഞ് ‘ എന്ന ചിത്രത്തിൻറെ ഷൂട്ടിങിനിടെയാണ് അപകടം.മൂക്കിനേറ്റ പരിക്കിനെ തുടർന്ന് ഷൂട്ടിങ്ങിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. വീഴ്ചയുടേതായ ചെറിയ വേദനകൾ ഒഴിച്ച് നിർത്തിയാൽ താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ.


ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്റെ മേൽക്കൂരയിൽ നിന്നാണ് തരാം താഴെ വീണത്.ഒരു വീട് നിലത്തു വീഴുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.അപകടത്തെ തുടർന്ന് താരത്തെ ഉടൻ തന്നെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അദ്ദേഹത്തിനു ഷൂട്ടിങ്ങിൽ നിന്നും ഇടവേള നൽകിയിരിക്കുകയാണ്.താരത്തിന്റെ മറ്റു വിവരങ്ങൾ അറിയാൻ ആരാധകർ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.


ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി സജിമോന്‍ ഒരുക്കുന്ന സിനിമയാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

Related posts