പ്രിയദർശൻ സംവിധാനം ചെയ്ത ഇതിഹാസ സിനിമ ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ ഈ വർഷം മെയ് 13 നു ലോകമെമ്പാടും ഉള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നു നടൻ മോഹൻലാൽ പ്രഖ്യാപിച്ചു.ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മോഹൻലാൽ അദ്ദേഹത്തിൻറെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസ് തീയതി അറിയിച്ചത്.
ആശിർവാദ് സിനിമയുടെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ബൊളിവുഡ് നടൻ സുനിൽ ഷെട്ടി,അർജുൻ,പ്രഭു,മഞ്ജു വാരിയർ,കീർത്തി സുരേഷ്,മുകേഷ്,കല്യാണി പ്രിയദർശൻ,സിദ്ദിഖ്,നെടുമുടി വേണു തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നു.പതിനാറാം നൂറ്റാണ്ടിലെ ചരിത്രപരമായ യുദ്ധ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ഞാലിമരക്കാർ നാലാമന്റെ കഥ വിവരിക്കുന്നു.പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്..