”സിംപിൾ മേക്കപ്പ് ലുക്കിൽ” ഷംന കാസിം!!.. സൗന്ദര്യത്തിന്റെ രഹസ്യം പുറത്തു വിട്ട് താരം തന്നെ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ..

2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് എത്തിയ താരമാണ് ഷംനാ കാസിം. ടെലിവിഷൻ പരിപാടികളിൽ കൂടിയായിരുന്നു തുടക്കമെങ്കിലും തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഷംന അഭിനയിച്ചു കഴിഞ്ഞു. മലയാളിയായ ഷംന മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ഡാൻസ് മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയതോടെയാണ് താരത്തിനു ബിഗ്‌സ്‌ക്രീനിൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയത്. ഐറ്റം ഡാൻസുകൾ വരെ സിനിമയിൽ ചെയ്തിട്ടുള്ള ഷംനക്ക് അവാർഡ് നൈറ്റുകളിൽ കാണികളെ ആവേശത്തിൽ എത്തിക്കാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും മലയാള സിനിമയിൽ താരത്തിനു വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. എന്നാൽ തെലുങ്കിലും കന്നടയിലും ഒത്തിരി ഹിറ്റ്‌ സിനിമകളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ദിവസമാണ് ഷംന പ്രധാന വേഷത്തിൽ എത്തിയ ത്രീ റോസെസ് എന്ന സിനിമ തെലുങ്ക് ഒ.ടി.ടി പ്ലാറ്റഫോമായ ആഹായിൽ റിലീസായത്. ട്രെയിലറും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായിരുന്നു.

ആരാധകരുടെ ആവശ്യപ്രകാരം താരം ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ചാനൽ ഷോകളോ, സിനിമയിലോ അഭിനയിക്കുമ്പോൾ താരങ്ങൾ മേക്കപ്പ് ഇടാറുണ്ട് എന്നത് എല്ലാർക്കും അറിയാം . എന്നാൽ ഈ താരങ്ങൾ അത്യാവശ്യമായി പുറത്തുപോകുമ്പോൾ സിമ്പിൾ മേക്കപ്പിലാണ് പോകാറുള്ളത്. ആരാധകരുടെ ആവശ്യപ്രകാരം അതിന്റെ ഒരു വീഡിയോ ഷംന യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. സിംപിൾ മേക്കപ്പ് ലുക്ക് എന്ന ടൈറ്റിൽ നൽകി ഷംന പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

Related posts