ഇതിഹാസ ചിത്രം ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ റിലീസ് തീയതി പ്രഖ്യാപിച്ചു.

പ്രിയദർശൻ സംവിധാനം ചെയ്ത ഇതിഹാസ സിനിമ ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ ഈ  വർഷം മെയ് 13 നു ലോകമെമ്പാടും ഉള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നു  നടൻ മോഹൻലാൽ പ്രഖ്യാപിച്ചു.ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മോഹൻലാൽ അദ്ദേഹത്തിൻറെ ട്വിറ്റർ  അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസ് തീയതി അറിയിച്ചത്. ആശിർവാദ് സിനിമയുടെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ബൊളിവുഡ് നടൻ സുനിൽ ഷെട്ടി,അർജുൻ,പ്രഭു,മഞ്ജു വാരിയർ,കീർത്തി സുരേഷ്,മുകേഷ്,കല്യാണി പ്രിയദർശൻ,സിദ്ദിഖ്,നെടുമുടി വേണു  തുടങ്ങി ഒരു വലിയ താര നിര തന്നെ  അണിനിരക്കുന്നു.പതിനാറാം നൂറ്റാണ്ടിലെ ചരിത്രപരമായ യുദ്ധ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ഞാലിമരക്കാർ നാലാമന്റെ കഥ വിവരിക്കുന്നു.പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്..

‘ഓർഡിനറി’ യിലെ ഗവി ഗേൾ ശ്രിധയുടെ ഇപ്പോഴത്തെ മാറ്റം കണ്ടു ഞെട്ടി ആരാധകർ.

കുഞ്ചാക്കോ ബോബൻ ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ‘ഓർഡിനറി’ യിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ശ്രിത ശിവദാസ് എറണാകുളം ആലുവ സ്വദേശിയാണ്. കൈരളി ടീവി സംപ്രേഷണം ചെയ്തിരുന്ന ഡ്യൂ ഡ്രോപ്സ്എന്ന പരിപാടിയുടെ അവതാരകയായി തുടക്കം കുറിച്ച ശ്രിധ ടെലിവിഷൻ രംഗത്തും സിനിമയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.കൂടാതെ താരോത്സവം എന്ന പരിപാടിയിലും,അമൃത ടിവിയിലെ ഗ്രാൻഡ് മാജിക്കൽ സർക്കസ് എന്ന പരിപാടിയുടെ അവതരണത്തിലൂടെയും പ്രേക്ഷക പിന്തുണ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ സിനിമയായ ഓർഡിനറിയിലെ കഥാപാത്രത്തിന്റെ പേരായ ‘ഗവി ഗേൾ’ എന്ന പേരിലാണ് തുടക്കത്തിൽ താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.ആസിഫ് അലിയുടെ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലെ ഒരു ഗാനത്തിലും ശ്രിധ അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി പന്ത്രണ്ടു മുതൽ സിനിമയിൽ എത്തിയ താരം മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിക്കാത്തത് കൊണ്ട് തമിഴിലേക്ക് ചുവടു മാറ്റി.ഇൻസ്റ്റാഗ്രാമിൽ…