ബോൾഡ് ലുക്കിൽ പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ദൃശ്യ രഘുനാഥ്… സോഷ്യൽ മീഡിയയിൽ വൈറലായി താരം..

2016 ൽ ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡിങ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദൃശ്യ രഘുനാഥ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു.

സ്കൂൾ കാലഘട്ടം മുതൽ തന്നെ അഭിനയത്തോട് വളരെയധികം അഭിനിവേശം കാണിച്ചിരുന്ന താരം നാടകങ്ങളിലും മോണോ ആക്ടിലും, ഡാൻസിലും എല്ലാം വളരെ സജീവമായിരുന്നു.

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ നായികയായി അരങ്ങേറ്റം കുറിച്ച ദൃശ്യ മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയത് താരത്തിന്റെ അഭിനയ മികവ് കൊണ്ട് തന്നെയാണ്. ശിവറാം മോണി സംവിധാനം ചെയ്ത മാച്ച് ബോക്സ് എന്ന ചിത്രത്തിലും അഭിനയിക്കാൻ താരത്തിന് സാധിച്ചു. ശാദി മുബാറക് ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം.

സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന താരം ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ഫോട്ടോ വളരെ മനോഹരമാണ്. ബ്ലാക്ക് ജീൻസും മോഡേൺ സ്റ്റൈൽ ടോപ്പും ധരിച്ച താരത്തിന്റെ ഫോട്ടോ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

Related posts