67 മത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് വീണ്ടും മലയാളത്തിലേക്ക്. അവാർഡുകൾ വാരി കൂട്ടി ലാലേട്ടൻ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’

സംസ്ഥാന അവാർഡുകൾക്ക് പുറമെ ദേശീയ പുരസ്കാരങ്ങളും വാരി കൂട്ടി മലയാള സിനിമക്ക് അഭിമാനമായി മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. അറുപത്തിയേഴാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ആണ്. മികച്ച വി എഫ് എക്സിനുള്ള പുരസ്‌കാരം ഈ ചിത്രത്തിലൂടെ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ കരസ്ഥമാക്കി. ചിത്രത്തിലെ മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയതിനു സുജിത് സുധാകരൻ, വി സായ് എന്നിവർ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിനു അർഹരായി. അറുപത്തിയേഴു വർഷത്തെ ചരിത്രത്തിൽ പന്ത്രണ്ടാമത്തെ തവണയാണ് ഒരു മലയാളം സിനിമ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി മാറിയിരിക്കുന്നത്. മികച്ച വി എഫ് എക്‌സ്, നൃത്ത സംവിധാനം, ഡബ്ബിങ് എന്നീ മൂന്നു സംസ്ഥാന അവാർഡുകളാണ് മരക്കാർ നേടിയത്. ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി…

കടക്കൽ ചന്ദ്രൻ 26 ന് അധികാരത്തിലേക്ക് – ‘വൺ ‘ എത്തുന്നു.

മെഗാ സ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രം ‘വൺ ‘ മാർച്ച് 26 ന് തീയേറ്ററുകളിലെത്തുന്നു. മമ്മൂക്കയുടെ കഥാപാത്രം കടക്കൽ ചന്ദ്രന് വേണ്ടി ആരാധകരെല്ലാം വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ബോബി-സഞ്ജയ് ടീമിൻറെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ശ്രീലക്ഷ്മി ആർ. നിർമിക്കുന്നു. ചിത്രത്തിൽ മധു, ബാലചന്ദ്രമേനോൻ എന്നിവർ അതിഥി വേഷത്തിൽ എത്തുന്ന വൻ താരനിര തന്നെ അണിനിരക്കുന്നു. മുരളി ഗോപി, ജോജു ജോർജ്, സിദ്ദീഖ്, രഞ്ജിത്,സലിം കുമാർ,സുരേഷ് കൃഷ്ണ, നിമിഷ സജയൻ, സുധീർ കരമന,അലന്സിയർ, ജഗദീഷ്,ശ്യാമപ്രസാദ്, സുദേവ് നായർ, നന്ദു, മാമുക്കോയ, പ്രേംകുമാർ,റിസബാവ, അബുസലിം, ശങ്കർ രാമകൃഷ്ണൻ,മാത്യു തോമസ്,ഗായത്രി അരുൺ,രശ്മി ബോബൻ,ബാലാജി,മേഘനാഥൻ,വി കെ ബൈജു,സുബ്ബലക്ഷ്മി,ഡോ.പ്രമീളാദേവി തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. റഫീഖ് അഹമ്മദിൻറെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപീസുന്ദർ ആണ്.ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ.…

‘ബിരിയാണി’ 26 നു വിളമ്പുന്നു.

സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ചിത്രം ‘ബിരിയാണി’ മാർച്ച് 26 നു തീയേറ്ററുകളിലെത്തുന്നു. കനി കുസൃതി പ്രധാന കഥാപാത്രമായ ചിത്രം നിരവധി ദേശീയ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഖദീജയെ അവതരിപ്പിച്ച കനിക്കു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുകയും ചെയ്തു. മതപരവും സാമൂഹികവുമായ മാനദണ്ഡങ്ങളുടെ പേരിൽ തന്റെ ആഗ്രഹങ്ങൾ മറച്ചുവെക്കാൻ നിർബന്ധിതയായ വിവാഹിതയായ ഒരു മുസ്ലീം സ്ത്രീയുടെ ജീവിതത്തെയാണ് ഈ സിനിമ വിവരിക്കുന്നത്. പ്രതീക്ഷയുടെ ഒരു പുതിയ മാർഗം കണ്ടെത്തുന്നതിലൂടെ, അപമാനത്തിന്റെയും ദുരിതത്തിന്റെയും അനാഥ ജീവിതം നയിക്കാൻ അവളെ പ്രേരിപ്പിക്കുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഈ സിനിമ യാഥാസ്ഥിതിക, മത, ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള ജീവിതത്തിന്റെ സത്ത ഉൾക്കൊള്ളുന്നു കനിയെ കൂടാതെ സുർജിത് ഗോപിനാഥ്, തോന്നയ്ക്കൽ ജയചന്ദ്രൻ, അനിൽ നെടുമങ്ങാട്,ജെ.ഷൈലജ, ശ്യാം റെജി,മൈത്രേയൻ…

ടോവിനോ തോമസ് ചിത്രം ‘കള’ 25 ന് തീയേറ്ററിലേക്ക്

ടോവിനോ തോമസ് നായകനായ രോഹിത് വി.എസ്. ചിത്രം ‘കള ‘ മാർച്ച് 25 നു തീയേറ്ററുകളിലെത്തുന്നു. ചിത്രത്തിൽ ടോവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, ആരിഷ്, മൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മനുഷ്യനും അവൻറെ വളർത്തു മൃഗവും തമ്മിലുള്ള പ്രത്യേക ബന്ധത്തെ പറ്റിയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ വളർത്തു മൃഗമായ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാസിഗാർ എന്ന നായയാണ് അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നേവിസ് സേവ്യറും സിജു മാത്യുവും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് യദു പുഷ്കരനും രോഹിത് വി.എസും. ഛായാഗ്രഹണം : അഖിൽ ജോർജ്.എഡിറ്റിംഗ് : ചമൻ ചാക്കോ.വിതരണം : സെഞ്ച്വറി ഫിലിംസ്സംഗീത സംവിധാനം : ഡാൻ വിൻസെൻറ്

വിവാഹ വേഷത്തിൽ ജി പി – അമ്പരന്ന് ആരാധകർ!!

മലയാളത്തിലെ മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകാരനും നടനുമൊക്കെയാണ് ജി പി എന്ന ചുരുക്കപ്പേരിൽ അറിയപെടുന്ന ഗോവിന്ദ് പദ്മസൂര്യ. ഏറ്റവും കൂടുതൽ പെൺകുട്ടികൾ ആരാധകരായിട്ടുള്ള താരം കൂടിയാണ് ജി പി. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകാരനായെത്തി പ്രേക്ഷകരുടെ മനം കവർന്ന താരത്തിനു സോഷ്യൽ മീഡിയയിലും അല്ലാതെയും നിരവധി ആരാധകരാണുള്ളത്. എന്നാൽ ഇപ്പോൾ എല്ലാ ആരാധികമാരെയും അമ്പരപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ജി പി യുടെ ഒരു ഫോട്ടോ. നടി ദിവ്യ പിള്ളക് ഒപ്പം തുളസിമാല ചാർത്തി നിൽക്കുന്ന ജി പി യുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. ചിത്രം പുറത്തു വന്നതോടെ രഹസ്യമായി താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്നതാണ് ആരാധകരുടെ സംശയം. എന്നാൽ ചിത്രത്തെ കുറിച്ചു ജി പി യോ ദിവ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.…

മാലിദ്വീപിൽ അവധി ആഘോഷിച്ച് കനിഹ – ബിക്കിനിയിൽ അതീവ ഗ്ലാമറസായി താരം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം. 2002ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന കനിഹ അവതാരകയായും തിളങ്ങിയിട്ടുണ്ട്. മലയാളസിനിമയിൽ ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന താരമായിരുന്നു കനിഹ അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സത്യൻ അന്തിക്കാട് ചിത്രം ‘ഭാഗ്യദേവത’ യിലെ അഭിനയത്തിലൂടെ താരം ഏറെ ശ്രധിക്കപെടുകയും മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറുകയും ചെയ്തു. നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്. പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ…

അതീവ ഗ്ലാമർ ലുക്കിൽ ‘മീര നന്ദൻ’ – വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

രണ്ടായിരത്തി എട്ടിൽ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മുല്ല’ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച മീര നന്ദൻ മലയാളികളുടെ ഇഷ്ട നടിയായി മാറി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് താരം അഭിനയ രംഗത്തേക് കടന്നു വന്നത്. മലയാള സിനിമയിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ മീര പിന്നീട് തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായക വേഷത്തിൽ എത്തിയ ‘പുതിയ മുഖം’, കേരളാ കഫെ, പത്താം നിലയിലെ തീവണ്ടി,പുള്ളിമാൻ,എൽസമ്മ എന്ന ആൺകുട്ടി, അയ്യനാർ, ഒരി ടത്ത് ഒരു പോസ്റ്റ് മാൻ,സ്വപ്ന സഞ്ചാരി, മല്ലുസിംഗ്, സീനിയേഴ്സ്, മദിരാശി, ലോക് പാൽ, റെഡ് വൈൻ, ഭൂമിയുടെ അവകാശികൾ, മൈലാഞ്ചി മൊഞ്ചുള്ള…