ആറു വർഷത്തെ ഇടവേളക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ട് ഏപ്രിൽ എട്ടിന് തീയേറ്ററിലെത്തും. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ട്. അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി, ഹരികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
മാർട്ടിൻ പ്രക്കാറ്റ് ഫിലിംസുമായി ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ സംവിധായകൻ രഞ്ജിത്തും പി. എം. ശശിധരനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്..അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രം നിര്മിച്ചിരിക്കുന്നതും ഗോൾഡ് കോയിൻ മോഷൻ പിക്ചർ ആണ്.
ഷാഹി കബീർ തിരക്കഥയും ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ആണ്.സംഗീതം വിഷ്ണു വിജയ്.