തൃശ്ശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥ പറയുന്ന സിനിമ ‘വെള്ളേപ്പം’ തീയേറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങുന്നു..ഒരിടവേളക്ക് ശേഷം ‘റോമ’ മലയാളത്തിലേക്കു തിരിച്ചുവരുന്ന സിനിമ കൂടിയാണിത്.
അക്ഷയ് രാധാകൃഷ്ണൻ (പതിനെട്ടാം പടി ), നൂറിൻ ഷെരീഫ് , എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു .
പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം ബറോക് പ്രൊഡക്ഷൻറെ ബാനറിൽ ജീൻസ് തോമസ്,ദ്വാരക് ഉദയ് ശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി, കൈലാഷ്,വൈശാഖ് രാജൻ,സാജിദ് യഹിയ തുടങ്ങിയവരും തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
കഥ, തിരക്കഥ -ജീവൻലാൽ,ഗാനരചന- മനു മൻജിത്,അജേഷ് എം ദാസൻ,സംഗീതം-എസ് പി വെങ്കിടേഷ്,ലീല എൽ ഗിരീഷ്‌കുട്ടൻ,ഛായാഗ്രഹണം-ഷിഹാബ് ഓങ്ങല്ലൂർ,എഡിറ്റിംഗ്-രഞ്ജിത് ടച്ച്റിവർ.