മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം “മേരി ആവാസ് സുനോ” തീയേറ്ററിലേക്ക്…..

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം “മേരി ആവാസ് സുനോ” മേയ് 13 ന് റിലീസ് ചെയ്യുന്നു. ഒരു റേഡിയോ ജോക്കിയുടെ വൈകാരിക ബന്ധവും സ്വാധീനവും അവതരിപ്പിക്കുന്ന ചിത്രത്തിൽ ശിവദ ,ജോണി ആന്റണി, സുധീർ കരമന,നിക്കി ഗൽറാണി, ജി.സുരേഷ് കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോക റേഡിയോ ദിനമായ 2021 ഫെബ്രുവരി 13 ന് പുറത്തിറങ്ങി.ഇതാദ്യമായാണ് ജയസൂര്യയും മഞ്ജു വാര്യരും ഒന്നിച്ച ഒരു സിനിമയിൽ അഭിനയിക്കുന്നത്.

പ്രജേഷ് സെൻ രചനയും സംവിധാനവും ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ബി. രാകേഷ് ആണ്. ബി കെ ഹരിനാരായണൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജയചന്ദ്രനാണ്.

Related posts