സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം “ജിന്ന്” മേയ് 13 ന് റിലീസ് ചെയ്യുന്നു. സ്‌ട്രെയിറ്റ്‌ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി കെ, മനു, മൃദുൽ വി നാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഷറഫ് യു ധീൻ, ഷൈൻ ടോം ചാക്കോ,നിമിഷ സജയൻ, ശാന്തി ബാലചന്ദ്രൻ,ജാഫർ ഇടുക്കി,നിഷാന്ത് സാഗർ,കെ പി എ സി ലളിത,സുധീഷ്, ലിയോണ ലിഷോയ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ദുൽഖർ സൽമാന്റെ കലി എന്ന ചിത്രത്തിന്റെ രചനയും രാജേഷ് ഗോപിനാഥനാണ്.പ്രശാന്ത് പിള്ളയാണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.