2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നടനാണ് ചെമ്പൻ വിനോദ് ജോസ്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പല സിനിമകളിലും സഹനടനായും വില്ലനായും മികച്ച പ്രകടനം കാഴ്‌ചവെക്കാൻ താരത്തിന് കഴിഞ്ഞു. അനില്‍ രാധാകൃഷ്‌ണ മേനോന്‍ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായിരുന്നു.
2018 ൽ ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി. കൂടാതെ 2016 ലെ മികച്ച സ്‌പോർട്ടിങ് ആക്ടർ, 2017 ലെ മിക്കച്ച വില്ലൻ എന്നിവക്കുള്ള വനിതാ ഫിലിം അവാർഡുകളും നേടി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് ചെമ്പൻ വിനോദ് ആയിരുന്നു. ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്പൻ വിനോദിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെ തൻറെ വിവാഹ വാർഷിക ദിനത്തിൽ താരം പങ്കു വെച്ച ചിത്രവും ഭാര്യക്കുള്ള വിവാഹ വാർഷിക ആശംസയുമാണ് ഇപ്പോൾ ശ്രദ്ധേയമായത്. എന്റെ ‘ചെമ്പോസ്‌കി’ക്ക് വിവാഹ വാർഷിക ആശംസകൾ എന്നാണ് ചെമ്പൻ തൻറെ ഭാര്യ മറിയം തോമസിന് കുറിച്ചത്. മറിയവും തിരിച്ചു ഇൻസ്റ്റാഗ്രാമിൽ എന്റെ ‘ചെമ്പോസ്‌ക’ന് വിവാഹ വാർഷിക ആശംസകളെന്ന് കുറിച്ചിട്ടുണ്ട്. 2020 ഏപ്രില്‍ 28നാണ് ചെമ്പൻ വിനോദ് കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെ വിവാഹം കഴിച്ചത്.