ഭഗത് മനുവലിനെ പ്രധാന കഥാപാത്രമാക്കി കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ ഏപ്രിൽ 2 ന് തീയേറ്ററുകളിലെത്തും. എ ജി എസ് മൂവി മേക്കേഴ്സിൻറെ ബാനറിൽ വിനോദ് കൊമ്മേരി, മുരളി പിള്ള,ശ്രീജിത്ത് എന്നിവർ ചേർന്നു നിർമിച്ച ചിത്രത്തിന്റെ റിലീസിംഗ് പ്രവർത്തികൾ പൂർത്തിയായി.അർജുനൻ മാഷിൻറെ ഹാർമോണിയത്തിലെ അവസാന ഈണം മുഴങ്ങിയ ചിത്രം കൂടിയാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ. ശാന്തീകൃഷ്ണ, ആനന്ദ് സൂര്യ, സുനിൽ സുഗത, കൊച്ചുപ്രേമൻ, മുരളി, പ്രജുഷ, ബേബി ഗൗരി നന്ദ, അഞ്ചു നായർ, മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ആലിക്കോയ, ജീവൻ കഴക്കൂട്ടം, കുട്ട്യേടത്തി വിലാസിനി, ബാബു ബാലൻ, ബിജുലാൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അജീഷ് മാത്യു , രാജീവ് വിജയ് എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ശ്രീനിവാസ് കൃഷ്ണയാണ്. രാജീവ് അലുങ്കലിൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്…
Month: March 2021
Anugraheethan Antony
സണ്ണി വെയ്ൻ നായകനായ റൊമാന്റിക് ചിത്രം ‘അനുഗ്രഹീതൻ ആന്റണി’ മാർച്ച് 26 ന് റിലീസ് ചെയ്യുന്നു.
സംവിധായകൻ പ്രിൻസ് ജോയ് സണ്ണി വെയ്നിനെ നായകനാക്കി സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് അനുഗ്രഹീതൻ ആന്റണി . സണ്ണി വെയ്നും ഗൗരി കിഷനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്,സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ് ,സിദ്ദിഖ് ,ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി,മണികണ്ഠൻ എന്നിവരും അഭിനയിക്കുന്നു. ലെക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമ്മിക്കുന്നത്.മനു മഞ്ജിത്തിന്റെ വരികൾക്ക് ഗാനം രചിച്ചിരിക്കുന്നത് അരുൺ മുരളീധരനാണ്. ഛായാഗ്രഹണം എസ് സെൽവകുമാർ.എഡിറ്റിംഗ് അപ്പു ഭട്ടതിരി. ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥ എഴുതിയിരിക്കുന്നത് നവീൻ റ്റി മണിലാൽ ആണ്.
Mohankumar Fans
Mohankumar Fans
ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള കോമഡി നാടക ചിത്രമാണ് മോഹൻ കുമാർ ഫാൻസ്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് കൃഷ്ണൻ, ലിസ്റ്റിൻ സ്റ്റീഫൻ, നവീൻ പി തോമസ് എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്ന ചിത്രം മാർച്ച് 19 ന് തീയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ ഗായകനായി അഭിനയിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, മുകേഷ്, കൃഷ്ണശങ്കർ, ശ്രീനിവാസൻ, സൈജു കുറുപ്, വിനയ് ഫോർട്ട്, രമേശ് പിഷാരോഡി, ബേസിൽ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഗാനങ്ങൾ രചിക്കുന്നത് ജോർജ്ജ് രാജകുമാരനാണ്, സ്കോർ രചിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്.
Varthamanam poster
‘വർത്തമാനം’ തീയേറ്ററുകളിലെത്തുന്നു.സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ റിലീസിംഗ് നിഷേധിച്ച ചിത്രം റിവിസിംഗ് കമ്മിറ്റിയുടെ അനുമതിയോടെയാണ് പ്രദര്ശനത്തിനെത്തുന്നത്.
പാർവതി തിരുവോത്തും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത സിനിമ ‘വർത്തമാനം’ മാർച്ച് 12 മുതൽ തീയേറ്ററുകളിലെത്തുന്നു.ആര്യാടൻ ഷൗക്കത്തിൻറെ തന്നെ രചനയിൽ ബെൻസി പ്രൊഡക്ഷൻസിന്റെ കീഴിൽ ആര്യാടൻ ഷൗക്കത്തും ബെൻസി നാസറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിശാൽ ജോണ്സന്റെയും റഫീഖ് അഹമ്മദിന്റെയും വരികൾക്ക് രമേശ് നാരായണനും ഹെഷാം അബ്ദുൽ വഹാബും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് ഷമീർ മുഹമ്മദും ആണ് നിർവഹിച്ചിരിക്കുന്നത്. ആര്യാടൻ ഷൌക്കത്ത് കഥയും തിരക്കഥയും നിർവഹിച്ച ചിത്രത്തിന്റെ പശ്ചാത്തല സ്കോറുകൾ ചെയ്തിരിക്കുന്നത് ബിജിബാൽ ആണ്. 2020 മാർച്ചിൽ ചിത്രീകരണം ആരംഭിച്ച വർത്തമാനത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഉത്തരേന്ത്യയിലും മുസ്സൂറിയിലെ പ്രദേശങ്ങളിലും ആണ്. കേരളത്തിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) റീജിയണൽ ബോഡി ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേദിക്കുകയും റിവിസിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം അനുമതി…
മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ മാർച്ച് 11 ന് റിലീസ് ചെയ്യുന്നു.പ്രേക്ഷകർ ഏറെ കാത്തിരുന്ന ഹൊറർ ത്രില്ലറും ഫാമിലി എന്റർടെയ്നറുമായ ഒരു ചിത്രം കൂടിയാണിത്.
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഹൊറർ ത്രില്ലറും ഫാമിലി എന്റർടെയ്നറുമായ ‘ദി പ്രീസ്റ്റ്’ മാർച്ച് 11 ന് റിലീസ് ചെയ്യുന്നു.സെക്കൻഡ് ഷോകൾക്കുള്ള സർക്കാരിന്റെ വിലക്ക് മാറ്റിയതിനെ തുടർന്നാണ് സിനിമയുടെ നിർമാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചത്.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം കൂടി ആയിരുന്നു ഇത്. മാർച്ച് 4 ന് റിലീസ് മുൻപ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം തീയേറ്ററുകളിൽ സെക്കന്റ് ഷോ ആരംഭിക്കാൻസർക്കാർ അനുമതി ഇല്ലാത്തതിനാൽ മാറ്റിവക്കുകയായിരുന്നു.ഇപ്പോൾ രണ്ടാമത്തെ ഷോകൾ അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനാൽ, ‘ദി പ്രീസ്റ്റ്’ ടീം പുതിയ റിലീസ് തീയതി അറിയിക്കുകയായിരുന്നു. മഞ്ജു വാരിയർ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ അയപ്പൻ, ജഗദീഷ്, രമേശ് പിഷരോഡി, വെങ്കിടേഷ്, ശിവദാസ് കണ്ണൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥയും സംവിധാനവും ജോഫിൻ ടി ചാക്കോയാണ് നിർവഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ്…