കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ ഏപ്രിൽ 2 ന് റിലീസ് ചെയ്യുന്നു.

ഭഗത് മനുവലിനെ പ്രധാന കഥാപാത്രമാക്കി കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ ഏപ്രിൽ 2 ന് തീയേറ്ററുകളിലെത്തും.

എ ജി എസ് മൂവി മേക്കേഴ്സിൻറെ ബാനറിൽ വിനോദ് കൊമ്മേരി, മുരളി പിള്ള,ശ്രീജിത്ത് എന്നിവർ ചേർന്നു നിർമിച്ച ചിത്രത്തിന്റെ റിലീസിംഗ് പ്രവർത്തികൾ പൂർത്തിയായി.അർജുനൻ മാഷിൻറെ ഹാർമോണിയത്തിലെ അവസാന ഈണം മുഴങ്ങിയ ചിത്രം കൂടിയാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ.

ശാന്തീകൃഷ്ണ, ആനന്ദ് സൂര്യ, സുനിൽ സുഗത, കൊച്ചുപ്രേമൻ, മുരളി, പ്രജുഷ, ബേബി ഗൗരി നന്ദ, അഞ്ചു നായർ, മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ആലിക്കോയ, ജീവൻ കഴക്കൂട്ടം, കുട്ട്യേടത്തി വിലാസിനി, ബാബു ബാലൻ, ബിജുലാൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

അജീഷ് മാത്യു , രാജീവ് വിജയ് എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ശ്രീനിവാസ് കൃഷ്ണയാണ്. രാജീവ് അലുങ്കലിൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അർജുനൻ മാഷാണ്. അദ്ദേഹത്തിൻറെ ഹാർമോണിയത്തിലെ അവസാന ഈണം ഈ ചിത്രത്തിനു വേണ്ടിയായിരുന്നു

Related posts