‘വർത്തമാനം’ തീയേറ്ററുകളിലെത്തുന്നു.സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ റിലീസിംഗ് നിഷേധിച്ച ചിത്രം റിവിസിംഗ് കമ്മിറ്റിയുടെ അനുമതിയോടെയാണ് പ്രദര്ശനത്തിനെത്തുന്നത്.

പാർവതി തിരുവോത്തും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത സിനിമ ‘വർത്തമാനം’ മാർച്ച് 12 മുതൽ തീയേറ്ററുകളിലെത്തുന്നു.ആര്യാടൻ ഷൗക്കത്തിൻറെ തന്നെ രചനയിൽ ബെൻസി പ്രൊഡക്ഷൻസിന്റെ കീഴിൽ ആര്യാടൻ ഷൗക്കത്തും ബെൻസി നാസറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വിശാൽ ജോണ്സന്റെയും റഫീഖ് അഹമ്മദിന്റെയും വരികൾക്ക് രമേശ് നാരായണനും ഹെഷാം അബ്ദുൽ വഹാബും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് ഷമീർ മുഹമ്മദും ആണ് നിർവഹിച്ചിരിക്കുന്നത്. ആര്യാടൻ ഷൌക്കത്ത് കഥയും തിരക്കഥയും നിർവഹിച്ച ചിത്രത്തിന്റെ പശ്ചാത്തല സ്‌കോറുകൾ ചെയ്തിരിക്കുന്നത് ബിജിബാൽ ആണ്.

2020 മാർച്ചിൽ ചിത്രീകരണം ആരംഭിച്ച വർത്തമാനത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഉത്തരേന്ത്യയിലും മുസ്സൂറിയിലെ പ്രദേശങ്ങളിലും ആണ്.

കേരളത്തിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) റീജിയണൽ ബോഡി ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേദിക്കുകയും റിവിസിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം അനുമതി ലഭിച്ച ചിത്രം റിലീസ് ചെയ്യാൻ ചിത്രത്തിന്റെ നിർമാതാക്കൾ തീരുമാനിക്കുകയുമായിരുന്നു.

Related posts