ജോഷിയുടെ മകന്റെ സംവിധാനത്തിൽ പ്രിഥ്വിരാജും ദുൽഖറും ഒന്നിക്കുന്നു

ദുൽഖർ സൽമാനും പൃഥ്വിരാജും ഉടൻതന്നെ ഒരു ആക്ഷൻസിനിമയിൽ ഒന്നിച്ച് അഭിനയിക്കുമെന്നാണ് അറിയുന്നത്. പഴയകാല സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയുടെ ചിത്രത്തിലാണ് രണ്ടുപേരും ഒന്നിച്ച് അഭിനയിക്കുന്നത്.


             ഇതിന്റെ ഒഫീഷ്യൽ അനൗൺസ്മെന്റ് ഉടൻതന്നെ നടത്തുമെന്നാണ് അറിയുന്നത്.  ഇത് നടക്കുകയാണെങ്കിൽ തെക്കേ ഇന്ത്യയിലെ രണ്ട് സൂപ്പർസ്റ്റാറുകളുടെ ഒരുമിച്ചുള്ള അഭിനയം പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഇരുവരുടെയും ഒരുമിച്ചുള്ള അഭിനയം കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതും.


        യുവ സംവിധായകനായ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റം കൂടിയാണിത്.അദ്ദേഹം സംവിധാനസഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു.  പൃഥ്വിരാജിനെ അടുത്ത സിനിമയായ ‘എമ്പുരാനി’ൽ ദുൽഖർ  അഭിനയിക്കുന്നുണ്ടെന്നാണ്  കേൾക്കുന്നത്. മലയാളത്തിലെ ‘കുറുപ്പും’ തമിഴിലെ ഹേ സിനാമിക ‘യുമാണ്   ദുൽഖറിന്റേതായി  പുറത്തുവരാനുള്ള സിനിമകൾ. എന്നാൽ പൃഥ്വിരാജിന്റേതായി ‘ആടുജീവിതം’,’ കുരുതി’ എന്നിവയാണ് പുറത്തു വരാനുള്ളത്.

Related posts