ബ്ലാക്ക് കോഫി എന്ന ചിത്രം തീയേറ്ററുകളിൽ എത്തുന്നത് പുതിയൊരു കൗതുകത്തോടെയാണ് -തനിക്കു പുതുജീവൻ നൽകിയ സിനിമയുടെ തുടർച്ച ആ നടൻ തന്നെ സംവിധാനം ചെയ്തതിലൂടെയാണ്.മലയാളത്തിൽ കോവിഡ് കാലത്തിനു മുൻപ് റിലീസിനു തയ്യാറായ സിനിമയാണിത്.
പത്തു വര്ഷം മുൻപ് ആഷിക് അബു സംവിധാനം ചെയ്ത ‘ സാൾട് ആൻഡ് പെപ്പർ ‘ സിനിമ ഹിറ്റായപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധേയനായത് ബാബുരാജ് എന്ന നടനായിരുന്നു.വില്ലനായി അഭിനയിച്ചിരുന്ന ബാബുരാജ് അതോടെ സ്വഭാവനാടനും തമാശക്കാരനുമായി. മലയാളത്തിലെ ന്യൂ ജനറേഷൻ സിനിമകളുടെ തുടക്കം കൂടിയായിരുന്നു അത്.
പത്തു വർഷത്തിനു ശേഷം ആ സിനിമയുടെ തുടർകഥ ബ്ലാക്ക് കോഫി എന്ന പേരിൽ ബാബുരാജിന്റെ രചനയിലും സംവിധാനത്തിലും തീയേറ്ററുകളിൽ എത്തുന്നു.
സാൾട് ആൻഡ് പേപ്പറിലെ നായകനും നായികയുമായ ലാലിന്റെയും ശ്വേതാമേനോന്റെയും വീട്ടിലെ പാചകക്കാരനായി ബാബുരാജ് എത്തുന്നിടത്താണ് ബ്ലാക്ക് കോഫീ തുടങ്ങുന്നത്.
സണ്ണി വെയ്ൻ, ടിനി ടോം,ധർമജൻ ബോൾഗാട്ടി,കോട്ടയം കോട്ടയം പ്രദീപ്,ഓവിയ,ലെന,രചന \നാരായണൻകുട്ടി,മൈഥിലി തുടങ്ങിയവരാണു മറ്റു താരങ്ങൾ.