തെലുങ്കിൽ ‘ലൂസിഫർ’ ആകുന്നത് ചിരഞ്ജീവി

2019ലെ സൂപ്പർ ഹിറ്റ്‌ ചിത്രമായ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ തെലുങ്കിൽ സംവിധാനം ചെയ്യുന്നു.  ചിരജീവിയാണ് സ്റ്റീഫൻ നെടുമ്പളളി ആകുന്നത്. മലയാളത്തിൽ ഉണ്ടായത് പോലെ മെഗാ ഹിറ്റ്‌ വിജയം അവിടെയും നടക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 200 കോടി കളക്ഷൻ ലഭിച്ച ചിത്രമാണ്’ ലൂസിഫർ’.


      ചിരംജീവിയുടെ മകനായ രാംചരണിന്റെ കോണിഡില്ല എന്ന പ്രൊഡക്ഷൻ കമ്പനിയാണ് ‘ലൂസിഫർ’ തെലുങ്കിൽ നിർമ്മിക്കുന്നത്. ചിത്രത്തിനായി പല പ്രമുഖ സംവിധായകരും ചിരംജീവിയെ സമീപിച്ചിരുന്നു.എന്നാൽ തന്റെ സിനിമയുടെ സംവിധായകനെ ചിരംജീവി തന്നെ കണ്ടെത്തുകയായിരുന്നു.  തമിഴിലെയും തെലുങ്കിലെയും സൂപ്പർ   ഹിറ്റ്‌ സംവിധായകനായ മോഹൻ രാജാണ് ആ സംവിധായകൻ.  തമിഴിൽ ‘തനി ഒരുവൻ ‘,’ജയം’, വേലൈക്കാരൻ’ എന്നീ സിനിമകൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.


   ‘ലൂസിഫർ’ തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാറ്റിയിട്ടുണ്ടെന്ന് ചിരഞ്ജീവി പറഞ്ഞു. ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്ത വേഷം സുഹാസിനിയും, പൃഥ്വിരാജന്റേത് വിജയ് ദേവരകൊണ്ടയും, വിവേക് ഒബ്രോയുടേത്  റെഹ്‌മാനും ചെയ്യുന്നതാണ്. ചിരംജീവി ഇപ്പോൾ കൊട്ല ശിവ സംവിധാനം ചെയ്യുന്ന ‘ആചാര്യ’ യുടെ തിരക്കിലാണ്.  ഇതിന് ശേഷമേ ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന്റ് ചിത്രീകരണം ആരംഭിക്കുകയുള്ളൂ. ഇതേസമയം മലയാളീ പ്രേക്ഷകർ ‘ലൂസിഫർ’ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.

Related posts