അഹാനയുടെ സഹോദരി പ്രണയത്തിലാണോ? ഉദയവും അസ്തമയും ഞങ്ങള്‍ ഒന്നിച്ചാണെന്ന് ആണ്‍സുഹൃത്ത്, ചിത്രങ്ങള്‍ വൈറല്‍

നടന്‍ കൃഷ്ണകുമാറും കുടുംബവും ഈ ലോക്ഡൗണ്‍ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. നാല് പെണ്‍മക്കള്‍ക്കും ഭാര്യയ്‌ക്കൊപ്പം കഴിയുന്നത് കൊണ്ട് തന്നെ വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടന്‍ എന്ന പേരില്‍ കൃഷ്ണകുമാര്‍ പലപ്പോഴും ട്രോളുകള്‍ ഏറ്റുവാങ്ങാറുണ്ട്. പിതാവിനെ പോലെ അഭിനയിക്കാനും മറ്റുമൊക്കെ കഴിവുള്ളവരാണെന്ന് നാല് പെണ്‍മക്കളും ഇതിനകം തെളിയിച്ചു.

മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. എന്നാലിപ്പോള്‍ അഹാനയുടെ തൊട്ട് താഴെയുള്ള അനിയത്തി ദിയ കൃഷ്ണയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്റെ ആണ്‍സുഹൃത്തിനെ കൂടി പുറംലോകത്തിന് കാണിക്കുകയാണ് ദിയ. ഒപ്പം തന്റെ സ്‌നേഹത്തെ കുറിച്ചുള്ള അഭിപ്രായവും താരപുത്രി വ്യക്തമാക്കിയിരിക്കുകയാണ്.

നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. വീട്ടിലെല്ലാവരും ഓസി എന്ന് വിളിക്കുന്ന ദിയ തന്റെ ആണ്‍സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്നത് പതിവാണ്. വൈഷ്ണവുമായി ദിയ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും അങ്ങനെയാണെന്ന് പറയുകയാണ് ആരാധകര്‍. പുതിയ ചിത്രങ്ങള്‍ നല്‍കുന്ന സൂചനയും അതാണ്.

‘ഈ ദിവസങ്ങളില്‍ ഉദയവും അസ്തമയുമൊക്കെ ഈ മുഖത്തിലൂടെയാണ് കാണുന്നത്’ ദിയയെ ചേര്‍ത്ത് പിടിച്ച് ഇരിക്കുന്ന ചിത്രത്തിന് താഴെ വൈഷ്ണവ് എഴുതിയ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ വൈഷ്ണവ് പോസ്റ്റ് ചെയ്ത ചിത്രം ദിയ ഷെയര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല ഇതിന് താഴെ ഉമ്മ… എന്ന് കമന്റിടുകയും ചെയ്തു. ഇതോടെ നിങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്. സുഹൃത്തുക്കളാണെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്നാണ് കൂടുതല്‍ പേരും വിലയിരുത്തുന്നത്.

ഓസി ടാക്കീസ് എന്ന പേരില്‍ ദിയ ആരംഭിച്ച യൂട്യൂബ് ചാനലിലെ വീഡിയോസിലും വൈഷ്ണവ് സജീ വ സാന്നിധ്യമാണ്. ഇരുവരും ഒന്നിച്ചുള്ള ഡാന്‍സ് പെര്‍ഫോമന്‍സ് ഇഷ്ടമാണെന്ന് കൂടുതല്‍ പേരും പറയുന്നു. ദീപാവലിയ്ക്ക് ആയിരുന്നു വൈഷ്ണവിനൊപ്പമുള്ള കിടിലന്‍ ഡാന്‍സ് കവര്‍ വീഡിയോയുമായി ദിയ എത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വൈറലാവുകയും ചെയ്തിരുന്നു. ഇത് മാത്രമല്ല വൈഷ്ണവും ദിയയെയും കപ്പിള്‍സ് പോലെ വരച്ചൊരു ചിത്രവും ദിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘സൂര്യ പ്രകാശം പോലെ തോന്നുന്ന ആളുകളുമായി അടുത്തിടപഴകുക’ എന്ന ക്യാപ്ഷനില്‍ യാതോസി എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് ദിയയുടെയും വൈഷ്ണവിന്റെയും ചിത്രങ്ങള്‍ വാട്ടര്‍ കളറിലൂടെ ചെയ്തിരിക്കുന്നത്. ഇവരുടെ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് താഴെ കപ്പിള്‍സ് ആണെന്ന് കൂടി മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഇതെല്ലാം കൂട്ടി വായിച്ചതോടെ വിവാഹം എന്നാണെന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ദിയയോ കുടുംബാംഗങ്ങളെ ഇക്കാര്യത്തെ കുറിച്ച് ഇനിയും വ്യക്ത വരുത്തിയിട്ടില്ല.

നേരത്തെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ദിയ വ്യക്തമായ മറുപടി നല്‍കിയിരുന്നു. ‘മിനിമം ആറ് മാസമെങ്കിലും ലിവിംഗ് റിലേഷന്‍ഷിപ്പ് വേണമെന്നാണ് എന്റെ ആഗ്രഹം. കെട്ടെന്‍ പോകുന്നയാളെ മനസിലാക്കണം. കെട്ടി കഴിഞ്ഞാല്‍ ഡിവോഴ്സൊന്നും പറ്റില്ല. റോങ് ആയിട്ടുള്ള ആളെ വിവാഹം ചെയ്ത് കരയാനും വയ്യെന്നുമാണ് മുന്‍പ് താരപുത്രി പറഞ്ഞിട്ടുള്ളത്.

Related posts