1995 ൽ ജഗദിയും ഇന്നസെന്റും പ്രധാന കഥപാത്രങ്ങളായെത്തിയ ‘പൈ ബ്രദേഴ്സ്’ എന്ന സിനിമയിലൂടെ ബാല താരമായെത്തിയ ആയില്യ നായർ എന്ന അനന്യ മലയാളത്തിലെ പ്രശസ്ത നിർമ്മാതാവ് ഗോപാലകൃഷ്ണൻ നായരുടെ മകളാണ്.ബാലതാരമായി സിനിമയിൽ എത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി.മലയാളത്തിന് പുറമെ തമിഴിലും ശക്തമായ സാന്നിധ്യമായിരുന്നു അനന്യ. ബാലതാരമായെത്തിയ അനന്യ മുതിർന്നർന്നപ്പോൾ ടെലിവിഷൻ ഷോകളിൽ അവതാരകയായി. സ്റ്റാർ വാർ എന്ന പരിപാടിയുടെ അവതരണത്തിലൂടെ അനന്യ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അഞ്ചോളം ചിത്രങ്ങളിലേക്കുള്ള നായികാ ക്ഷണം നിരസിച്ച അനന്യ 2008 ലാണ് നായികയായി അഭിനയിക്കുന്നത്. ‘പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി താരം നായികയായി എത്തിയത്. തന്റെ രണ്ടാമത്തെ സിനിമയായ തമിഴിലെ ‘നാടോടികൾ’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധനേടുകയും അനന്യയെ വളരെ അധികം പ്രശംസിക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള…
Category: Latest News
കെട്ടിടത്തിൻറെ മുകളിൽ നിന്നു താഴെ വീണു നടൻ ഫഹദ് ഫാസിലിന് പരിക്ക്- ഷൂട്ടിങ്ങിൽ നിന്നും ഇടവേള എടുത്ത് താരം.
‘മലയൻ കുഞ്ഞ് ‘ എന്ന ചിത്രത്തിൻറെ ഷൂട്ടിങിനിടെയാണ് അപകടം.മൂക്കിനേറ്റ പരിക്കിനെ തുടർന്ന് ഷൂട്ടിങ്ങിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. വീഴ്ചയുടേതായ ചെറിയ വേദനകൾ ഒഴിച്ച് നിർത്തിയാൽ താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്റെ മേൽക്കൂരയിൽ നിന്നാണ് തരാം താഴെ വീണത്.ഒരു വീട് നിലത്തു വീഴുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.അപകടത്തെ തുടർന്ന് താരത്തെ ഉടൻ തന്നെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അദ്ദേഹത്തിനു ഷൂട്ടിങ്ങിൽ നിന്നും ഇടവേള നൽകിയിരിക്കുകയാണ്.താരത്തിന്റെ മറ്റു വിവരങ്ങൾ അറിയാൻ ആരാധകർ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില് സെറ്റിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.മഹേഷ് നാരായണന്റെ തിരക്കഥയില് ഫഹദിനെ നായകനാക്കി സജിമോന് ഒരുക്കുന്ന സിനിമയാണ് മലയന്കുഞ്ഞ്. ഫാസിലാണ് ചിത്രത്തിന്റെ നിര്മാതാവ്.
ഇതിഹാസ ചിത്രം ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ റിലീസ് തീയതി പ്രഖ്യാപിച്ചു.
പ്രിയദർശൻ സംവിധാനം ചെയ്ത ഇതിഹാസ സിനിമ ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ ഈ വർഷം മെയ് 13 നു ലോകമെമ്പാടും ഉള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നു നടൻ മോഹൻലാൽ പ്രഖ്യാപിച്ചു.ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മോഹൻലാൽ അദ്ദേഹത്തിൻറെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസ് തീയതി അറിയിച്ചത്. ആശിർവാദ് സിനിമയുടെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ബൊളിവുഡ് നടൻ സുനിൽ ഷെട്ടി,അർജുൻ,പ്രഭു,മഞ്ജു വാരിയർ,കീർത്തി സുരേഷ്,മുകേഷ്,കല്യാണി പ്രിയദർശൻ,സിദ്ദിഖ്,നെടുമുടി വേണു തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നു.പതിനാറാം നൂറ്റാണ്ടിലെ ചരിത്രപരമായ യുദ്ധ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ഞാലിമരക്കാർ നാലാമന്റെ കഥ വിവരിക്കുന്നു.പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്..
‘ഓർഡിനറി’ യിലെ ഗവി ഗേൾ ശ്രിധയുടെ ഇപ്പോഴത്തെ മാറ്റം കണ്ടു ഞെട്ടി ആരാധകർ.
കുഞ്ചാക്കോ ബോബൻ ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ‘ഓർഡിനറി’ യിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ശ്രിത ശിവദാസ് എറണാകുളം ആലുവ സ്വദേശിയാണ്. കൈരളി ടീവി സംപ്രേഷണം ചെയ്തിരുന്ന ഡ്യൂ ഡ്രോപ്സ്എന്ന പരിപാടിയുടെ അവതാരകയായി തുടക്കം കുറിച്ച ശ്രിധ ടെലിവിഷൻ രംഗത്തും സിനിമയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.കൂടാതെ താരോത്സവം എന്ന പരിപാടിയിലും,അമൃത ടിവിയിലെ ഗ്രാൻഡ് മാജിക്കൽ സർക്കസ് എന്ന പരിപാടിയുടെ അവതരണത്തിലൂടെയും പ്രേക്ഷക പിന്തുണ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ സിനിമയായ ഓർഡിനറിയിലെ കഥാപാത്രത്തിന്റെ പേരായ ‘ഗവി ഗേൾ’ എന്ന പേരിലാണ് തുടക്കത്തിൽ താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.ആസിഫ് അലിയുടെ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലെ ഒരു ഗാനത്തിലും ശ്രിധ അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി പന്ത്രണ്ടു മുതൽ സിനിമയിൽ എത്തിയ താരം മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിക്കാത്തത് കൊണ്ട് തമിഴിലേക്ക് ചുവടു മാറ്റി.ഇൻസ്റ്റാഗ്രാമിൽ…
ചാർലി’യുടെ തമിഴ് റീമേക്ക് ‘മാര’
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാർലി’ യുടെ തമിഴ് റീമേക്ക് ആയ ‘മാര’യുടെ ട്രെയിലർ പുറത്തിറങ്ങി. ഇതിൽ ദുൽകർ ചെയ്ത വേഷം മാധവനും പാർവതി തിരുവോത്തിന്റേത് ശ്രദ്ധ ശ്രീനാഥ് ചെയ്യുന്നു. ഇവരെ കൂടാതെ സീമ, അഭിരാമി,ശിവദ, മാലാ പാർവതി തുടങ്ങിയവരും ഇതിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ സൂപ്പർ ഹിറ്റായ സിനിമകളിൽ ഒന്നാണിത്.’ചാർലി’യെ പ്പോലെ ഇതും ഒരു മുഴു നീള പ്രണയ ചിത്രമാനിതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.പുതുമുഖമായ ദിലീപ് കുമാറാണ് സംവിധായകൻ..
ജോഷിയുടെ മകന്റെ സംവിധാനത്തിൽ പ്രിഥ്വിരാജും ദുൽഖറും ഒന്നിക്കുന്നു
ദുൽഖർ സൽമാനും പൃഥ്വിരാജും ഉടൻതന്നെ ഒരു ആക്ഷൻസിനിമയിൽ ഒന്നിച്ച് അഭിനയിക്കുമെന്നാണ് അറിയുന്നത്. പഴയകാല സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയുടെ ചിത്രത്തിലാണ് രണ്ടുപേരും ഒന്നിച്ച് അഭിനയിക്കുന്നത്. ഇതിന്റെ ഒഫീഷ്യൽ അനൗൺസ്മെന്റ് ഉടൻതന്നെ നടത്തുമെന്നാണ് അറിയുന്നത്. ഇത് നടക്കുകയാണെങ്കിൽ തെക്കേ ഇന്ത്യയിലെ രണ്ട് സൂപ്പർസ്റ്റാറുകളുടെ ഒരുമിച്ചുള്ള അഭിനയം പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഇരുവരുടെയും ഒരുമിച്ചുള്ള അഭിനയം കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതും. യുവ സംവിധായകനായ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റം കൂടിയാണിത്.അദ്ദേഹം സംവിധാനസഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു. പൃഥ്വിരാജിനെ അടുത്ത സിനിമയായ ‘എമ്പുരാനി’ൽ ദുൽഖർ അഭിനയിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്. മലയാളത്തിലെ ‘കുറുപ്പും’ തമിഴിലെ ഹേ സിനാമിക ‘യുമാണ് ദുൽഖറിന്റേതായി പുറത്തുവരാനുള്ള സിനിമകൾ. എന്നാൽ പൃഥ്വിരാജിന്റേതായി ‘ആടുജീവിതം’,’ കുരുതി’ എന്നിവയാണ് പുറത്തു വരാനുള്ളത്.
ഒരിടവേളയ്ക്കു ശേഷം ‘റോമ’ മലയാളത്തിലേക്ക് തിരിച്ചു വരുന്നു
തൃശ്ശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥ പറയുന്ന സിനിമ ‘വെള്ളേപ്പം’ തീയേറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങുന്നു..ഒരിടവേളക്ക് ശേഷം ‘റോമ’ മലയാളത്തിലേക്കു തിരിച്ചുവരുന്ന സിനിമ കൂടിയാണിത്. അക്ഷയ് രാധാകൃഷ്ണൻ (പതിനെട്ടാം പടി ), നൂറിൻ ഷെരീഫ് , എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു . പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം ബറോക് പ്രൊഡക്ഷൻറെ ബാനറിൽ ജീൻസ് തോമസ്,ദ്വാരക് ഉദയ് ശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി, കൈലാഷ്,വൈശാഖ് രാജൻ,സാജിദ് യഹിയ തുടങ്ങിയവരും തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.കഥ, തിരക്കഥ -ജീവൻലാൽ,ഗാനരചന- മനു മൻജിത്,അജേഷ് എം ദാസൻ,സംഗീതം-എസ് പി വെങ്കിടേഷ്,ലീല എൽ ഗിരീഷ്കുട്ടൻ,ഛായാഗ്രഹണം-ഷിഹാബ് ഓങ്ങല്ലൂർ,എഡിറ്റിംഗ്-രഞ്ജിത് ടച്ച്റിവർ.
കപ്പേള എന്ന ചിത്രം തെലുങ്കിലേക്ക്. അനിഖ സുരേന്ദ്രൻ നായിക
മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കപ്പേള. നടനും സഹസംവിധായകനും ആയ മുഹമ്മദ് മുസ്തഫ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ഈ ചിത്രം ഇപ്പോൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ അനിഖയാണ്. സിത്താര എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോവിഡ് സമയത്തായിരുന്നു ചിത്രം മലയാളത്തിൽ റിലീസ് ചെയ്തിരുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടു വന്നപ്പോഴായിരുന്നു തിയേറ്ററുകളെല്ലാം അടച്ചുപൂട്ടിയത്. പിന്നീട് കപ്പേള എന്ന മലയാളചലച്ചിത്രം നെട്ഫ്ലിക്സ് ലൂടെ റിലീസ് ചെയ്യപ്പെട്ടു. അനിഖ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്
കാവൽ: ഒരേ കാലഘട്ടത്തിലെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സുരേഷ് ഗോപി ചിത്രം
സുരേഷ് ഗോപിയുടെ പുതിയൊരു മുഖവുമായി ഒരു പുതിയ മലയാള സിനിമ. കാവൽ എന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 2020 ജനുവരിയിൽ ആണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെക്കുകയും ഉണ്ടായി. രഞ്ജി പണിക്കറിന്റെ മകനും നടനുമായ നിഥിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ഉടൻ തന്നെ അദ്ദേഹം ചിത്രത്തിലെ ചില പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയുണ്ടായി. ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ലാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിൽ സുരേഷ് ഗോപി ഒരു കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങൾ അവതരിപ്പിക്കുന്നു. ഒന്ന് ഒരു യുവാവ്, മറ്റേത് 50-55 വയസ്സുള്ള ഒരു മധ്യവയസ്കനെ…
തെലുങ്കിൽ ‘ലൂസിഫർ’ ആകുന്നത് ചിരഞ്ജീവി
2019ലെ സൂപ്പർ ഹിറ്റ് ചിത്രമായ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ തെലുങ്കിൽ സംവിധാനം ചെയ്യുന്നു. ചിരജീവിയാണ് സ്റ്റീഫൻ നെടുമ്പളളി ആകുന്നത്. മലയാളത്തിൽ ഉണ്ടായത് പോലെ മെഗാ ഹിറ്റ് വിജയം അവിടെയും നടക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 200 കോടി കളക്ഷൻ ലഭിച്ച ചിത്രമാണ്’ ലൂസിഫർ’. ചിരംജീവിയുടെ മകനായ രാംചരണിന്റെ കോണിഡില്ല എന്ന പ്രൊഡക്ഷൻ കമ്പനിയാണ് ‘ലൂസിഫർ’ തെലുങ്കിൽ നിർമ്മിക്കുന്നത്. ചിത്രത്തിനായി പല പ്രമുഖ സംവിധായകരും ചിരംജീവിയെ സമീപിച്ചിരുന്നു.എന്നാൽ തന്റെ സിനിമയുടെ സംവിധായകനെ ചിരംജീവി തന്നെ കണ്ടെത്തുകയായിരുന്നു. തമിഴിലെയും തെലുങ്കിലെയും സൂപ്പർ ഹിറ്റ് സംവിധായകനായ മോഹൻ രാജാണ് ആ സംവിധായകൻ. തമിഴിൽ ‘തനി ഒരുവൻ ‘,’ജയം’, വേലൈക്കാരൻ’ എന്നീ സിനിമകൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ‘ലൂസിഫർ’ തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാറ്റിയിട്ടുണ്ടെന്ന് ചിരഞ്ജീവി പറഞ്ഞു. ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്ത വേഷം…