Blog

“ജോംഗ” ടൈറ്റിൽ പ്രകാശനം ചെയ്തു

നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു. പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.മിലിട്ടറിയും, പ്രണയവും, ഇമോഷനും, നർമ്മവും,ഹൊററും എല്ലാം കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് ജോംഗ’. മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.മലയാളത്തിനുപുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു. ക്വിസ്സോ മൂവീസ്സിൻ്റെ ബാനറിൽ വിജയ് ബൻ മ്പാൽ, നമ്പീർ.പി.എം. എന്നിവര് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുളു മൊണാലി, കണ്ണൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും. സംഗീതം – ജെഫ്രി ജോനാഥൻഛായാഗ്രഹണം – അഭിമന്യു വിശ്വനാഥ്,എഡിറ്റിംഗ് അതുൽ വിജയ്.കലാസംവിധാനം. ജയൻ ക്രയോൺ.മേക്കപ്പ് – ലിബിൻ മോഹൻ.ഡിസൈൻ – റോസ്മേരി ലില്ലു’സംഘടനം-കലൈകിംഗ്സ്റ്റൺ.സൗണ്ട് ഡിസൈൻ -അരുൺ വർമ്മപ്രൊഡക്ഷൻ കൺട്രോളർ – എൽ.ബി. ശ്യാംലാൽ.

പുതിയ ചിത്രമായ “പുഴു”വിലെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞു മെഗാസ്റ്റാർ മമ്മൂട്ടി.

നവാഗതയായ രതീനയുടെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച ത്രില്ലർ ചിത്രമായ പുഴു പ്രശസ്ത ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ നെഗറ്റീവ് റോളിൽ അഭിനയിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അടുത്തിടെ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പുഴുവിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി തുറന്ന് പറഞ്ഞത്. ചിത്രത്തിൽ താൻ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നതെന്നാണ് താരം വെളിപ്പെടുത്തിയത്. താൻ ശരിക്കും നെഗറ്റീവ് റോളാണ് ചെയ്യുന്നതെന്നും എന്നാൽ താൻ മുമ്പ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നുമാണ് താരം പറഞ്ഞത്. ചിത്രത്തിൽ കഥാപാത്രത്തിന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തില്ല, മാത്രമല്ല അവനെ വിളിപ്പേരുകൾ മാത്രമേ വിളിക്കൂ. സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്ന ഒഫീഷ്യൽ ട്രെയിലറിൽ നിന്നും മറ്റ് പ്രൊമോ വീഡിയോകളിൽ നിന്നും, സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം വിഷാംശമുള്ള പിതാവാണെന്ന്…