ബാലതാരമായി അഭിനയലോകത്തേക് എത്തി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലിൻ സോയ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറി ശാലിൻ . ഇതിലെ വില്ലത്തി വേഷം പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ബാലതാരമായിട്ടാണ് അഭിനയ ലോകത്തേക് എത്തിയതെങ്കിലും അവതാരക , നർത്തകി, സംവിധായിക തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം സിനിമകളിലും പത്തോളം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം മൂന്ന് ഷോർട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 2004 ൽ കൊട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്തേക്കു അരങ്ങേറ്റം കുറിച്ചത്. ഔട്ട് ഓഫ് സിലബസ്, ഒരുവൻ, ദി ഡോൺ, വാസ്തവം, സൂര്യ കിരീടം, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യ കല്ല്, മല്ലു സിങ്, കർമ്മയോദ്ധ, റബേക്ക ഉദുപ്പ് കിഴക്കേമല,…
Year: 2021
അതീവ സുന്ദരിയായി സരയൂ മോഹൻ, സമൂഹമാധ്യമങ്ങൾ കീഴടിക്കി താരത്തിന്റെ ചിത്രങ്ങൾ…
2006 ൽ ദിലീപിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചക്കര മുത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സരയു മോഹൻ. ആദ്യം ചെറിയ വേഷങ്ങളിലും സഹനടിയായും പ്രത്യക്ഷപ്പെട്ട താരം 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായിക പദവിയിലേക്ക് എത്തിയത്. പിന്നീട് മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിക്കാൻ സരയു എന്ന നടിക്ക് സാധിച്ചു. വെള്ളിത്തിരയിൽ നിറസാനിധ്യമായ താരം മോഡൽ രംഗത്തും സമൂഹമാധ്യമങ്ങളിലും സജീവമാണ്. അഭിനയത്തിന് പുറമേ നല്ലൊരു നര്‍ത്തകി കൂടിയായ താരം സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. പച്ച എന്ന ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളും ആരാധകരും ഒരുപോലെ സ്വീകരി ച്ചു. അത് സരയു എന്ന സംവിധായികയുടെ പുതിയ തുടക്കമായിരുന്നു. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ സാനിധ്യമായ താരം നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.വെറുതെ ഒരു…
പച്ച ഡ്രെസ്സിൽ സുന്ദരിയായി സാധിക വേണുഗോപാൽ.ഫോട്ടോകൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ..
സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയായ താരമാണ് മലയാളികളുടെ പ്രിയ താരം സാധിക വേണുഗോപാൽ. സിനിമയിലും സീരിയലിലും മാത്രമല്ല ഹ്രസ്വചിത്രങ്ങളിലും സജീവമാണ് താരം.ഫ്ലവേർസ് ചാനൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളിൽ ഒരാളാണ് താരം. സിനിമയിലും സീരിയലിലും മാത്രമല്ല ഹ്രസ്വചിത്രങ്ങളിലും സജീവാംന് സാധിക. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് താരം അഭിനയിച്ച ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പലപ്പോഴും പ്രത്യക്ഷപെടാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ വളരെയധികം ശ്രദ്ധ നേടി.പച്ച ഡ്രെസ്സിൽ സുന്ദരിയായെന്നാണ് ആരാധകർ എല്ലാം പറയുന്നത്.
പുത്തൻ ലുക്കിൽ മലയാളികളുടെ പ്രിയ താരം മീരാ ജാസ്മിൻ: വൈറലായി ചിത്രങ്ങൾ..
2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കെത്തിയ താരമാണ് ജാസ്മിൻ മേരി ജോസഫ്എന്ന മീരാ ജാസ്മിൻ. മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായ മീരാ ജാസ്മിൻ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ് മീരാ ജാസ്മിനെ പരിചയപ്പെടുത്തിയത്. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ 1984 മേയ് 15ന് ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായി ജാസ്മിൻ മേരി ജോസഫ്എന്ന മീരാ ജാസ്മിൻ ജനിച്ചു.താരത്തിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് താരത്തിനു മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന താരത്തിന്റെതായി പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുന്നത്.
മാലാഖയെ പോലെ മനോഹരിയായി പ്രിയ താരം നിത്യാ മേനോൻ; സോഷ്യൽ മീഡിയ കീഴടക്കി താരത്തിന്റെ പുതിയ ഫോട്ടോകൾ …
1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നു വന്ന് പിന്നീട് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു താരമായി മാറിയ നടിയാണ് നിത്യാ മേനോൻ.നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. നിത്യ ആദ്യമായി നായികയായി അഭിനയിക്കുന്നത് കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ ആയിരുന്നു. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാളത്തിൽ അരങ്ങേറിയത്. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങൾ. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ഫിലിംഫെയർ അവാർഡുകൾ കരസ്ഥമാക്കിയത്. മിഷൻ…
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘ചതുർമുഖം’ തൽക്കാലം പിൻവലിക്കുന്നു; ചിത്രം റീ-റിലീസ് ചെയ്യുമെന്ന് മഞ്ജു വാര്യർ.
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ പുതിയ ചിത്രം ‘ചതുർമുഖം’ കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കുകയാണെന്ന് നടി മഞ്ജു വാര്യർ. ചിത്രം റീ-റിലീസ് ചെയ്യുമെന്നും താരം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം പ്രിയപ്പെട്ടവരേ,ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി.ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം.റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ്. നമ്മുടെ നാട്ടില്‍ കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്.അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക സ്നേഹത്തോടെനിങ്ങളുടെ സ്വന്തംമഞ്ജുവാര്യര്‍
Aditi Ravi
മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈമിൽ
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ഹൊറർ സസ്പെൻസ് ത്രില്ലർ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈം വീഡിയോയിൽ വിഷു ദിനത്തിൽ റിലീസ് ചെയ്യുന്നു. ഏപ്രിൽ 14 മുതൽ ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പ്രൈം മെമ്പേഴ്സിനു ചിത്രം ഓൺലൈനിൽ കാണാം. മമ്മൂട്ടി പുരോഹിതൻറെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, ജഗദീഷ്, രമേശ് പിഷാരടി, വെങ്കിടേഷ്, ശിവദാസ് കണ്ണൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആർഡി ഇല്ല്യൂമിനേഷൻസ് എന്നീ ബാനറിലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് .
ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം ‘പാതിരാ കുര്‍ബാന’.
ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാതിരാ കുര്‍ബാന’. ‘അടി കപ്പ്യാരേ കൂട്ടമണി’ എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്‍റര്‍ടെയ്നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ കഥയും ധ്യാന്‍ശ്രീനിവാസന്റെ തന്നെയാണ്.നർമ്മത്തിനൊപ്പം ഹൊററിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ നായികമാർ പുതുമുഖങ്ങളായിരിക്കും. ഒട്ടനവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് ജോസ് തന്നെയാണ്. ബ്ലുലൈൻ മൂവീസിന്‍റെ ബാനറില്‍ റെനീഷ് കായംകുളം , സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം അഖിൽ ജോർജ്, സംഗീതം ഷാന്‍ റഹ്മാന്‍, കലാസംവിധാനം അജയന്‍ മങ്ങാട്, ചിത്രസംയോജനം രതിൻ രാധാകൃഷ്ണന്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍,…
വിമാനം, പ്രേതം 2 എന്നീ ചിത്രങ്ങളിലെ നടിയും, നർത്തകിയും മോഡലുമായ ദുർഗ്ഗ കൃഷ്ണ വിവാഹിതയായി
നടിയും നർത്തകിയും മോഡലുമായ ദുർഗ്ഗ കൃഷ്ണയും അർജ്ജുൻ രവീന്ദ്രനും വിവാഹിതരായി. നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് നടി ദുർഗ്ഗ കൃഷ്ണയും ബിസിനസ്സ്കാരനും നിർമാതാവും കൂടിയായ അർജ്ജുൻ രവീന്ദ്രനും വിവാഹിതരായത്. 2017 ൽ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി പ്രദീപ് എം നായർ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്ന് വന്ന താരമാണ് ദുർഗ്ഗ കൃഷ്ണ. നിരവധി മലയാള സിനിമകളിൽ അഭിനയിച്ച താരത്തിന്റെ വിവാഹ ചടങ്ങിൽ വളരെകുറച്ചു പേര് മാത്രമേ പങ്കെടുത്തുള്ളു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചു നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും കുടുംബാഗംങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തീയേറ്ററുകളിൽ ഗംഭീര വിജയമായിരുന്ന വിമാനത്തിൽ ദുർഗ്ഗ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം വളരെയധികം ജന ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പ്രേതം 2 എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമാണ്…