2006 ൽ ദിലീപിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചക്കര മുത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സരയു മോഹൻ. ആദ്യം ചെറിയ വേഷങ്ങളിലും സഹനടിയായും പ്രത്യക്ഷപ്പെട്ട താരം 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായിക പദവിയിലേക്ക് എത്തിയത്. പിന്നീട് മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിക്കാൻ സരയു എന്ന നടിക്ക് സാധിച്ചു.
വെള്ളിത്തിരയിൽ നിറസാനിധ്യമായ താരം മോഡൽ രംഗത്തും സമൂഹമാധ്യമങ്ങളിലും സജീവമാണ്. അഭിനയത്തിന് പുറമേ നല്ലൊരു നര്‍ത്തകി കൂടിയായ താരം സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. പച്ച എന്ന ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളും ആരാധകരും ഒരുപോലെ സ്വീകരി ച്ചു. അത് സരയു എന്ന സംവിധായികയുടെ പുതിയ തുടക്കമായിരുന്നു.
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ സാനിധ്യമായ താരം നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.വെറുതെ ഒരു ഭാര്യ, സുൽത്താൻ, അഴകൊത്ത മൈന,മൗനം, ചേകവർ, നിഴൽ, ഇങ്ങനെയും ഒരാൾ,ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്, ഫോർ ഫ്രണ്ട്‌സ്,കന്യാകുമാരി എക്സ്പ്രസ്സ്, കരയിലേക്ക് ഒരു കടൽ ദൂരം, സഹസ്രം, നാടകമേ ഉലകം, ജനപ്രിയൻ, ഹസ്ബൻസ് ഇൻ ഗോവ, നിദ്ര, ഭൂമിയുടെ അവകാശികൾ, കർമ്മയോദ്ധ ഹൗസ് ഫുൾ, റേഡിയോ, ടൂറിസ്റ്റ് ഹോം,
മണി ബാക്ക് പോളിസി, തോംസൺ വില്ല, കൊന്തയും പൂണൂലും, ഒന്നും മിണ്ടാതെ, വർഷം, അവരുടെ വീട്, ബാഡ് ബോയ്സ്, അമേയ, സാൾട് മംഗോ ട്രീ, ഷെർലക് ടോംസ്, ആകാശ മിട്ടായി , അനക്കള്ളൻ, സൂത്രക്കാരൻ, കക്ഷി അമ്മിണി പിള്ള, ഫാൻസി ഡ്രസ്സ്, അപ്പുവിന്റെ സത്യാന്വേഷണം തുടങ്ങിയ നിരവധി സിനിമകളിൽ ഇതിനോടകം തന്നെ സരയു അഭിനയിച്ചു കഴിഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ പോലും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇടക്ക് താരം പങ്കുവെക്കുന്ന ഫോട്ടോഷൂട് ചിത്രങ്ങൾക്കും നിരവധി കമൻറുകളും ആശംസകളുമാണ് ആരാധകർ താരത്തിന് .നൽകുന്നത്. ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. അതിസുന്ദരിയായി എത്തിയിരിക്കുന്ന താരത്തിൻറെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടിക്കിയിരിക്കുകയാണ്.